Follow KVARTHA on Google news Follow Us!
ad

കെട്ടാന്‍ ഞാന്‍ റെഡി; മുംബൈ യുവതിയുടെ വിവാഹാലോചന സ്വീകരിച്ച് അബു സലീം

മുംബൈ: (www.kvartha.com 29/06/2015) വിവാഹാലോചന വന്ന് പതിനഞ്ചു ദിവസങ്ങള്‍ക്ക് ശേഷം സമ്മതമറിയിച്ച് ഗ്യാങ്സ്റ്റര്‍ അബു സലീം. Adu salem, Mumbai Woman,
മുംബൈ: (www.kvartha.com 29/06/2015) വിവാഹാലോചന വന്ന് പതിനഞ്ചു ദിവസങ്ങള്‍ക്ക് ശേഷം സമ്മതമറിയിച്ച് ഗ്യാങ്സ്റ്റര്‍ അബു സലീം. നാണക്കേടില്‍ നിന്നും അപകീര്‍ത്തിയില്‍ നിന്നും രക്ഷിക്കാന്‍ യുവതിയെ വിവാഹം ചെയ്യാന്‍ തയ്യാറാണെന്നാണ് അബു സലീം വ്യക്തമാക്കിയിരിക്കുന്നത്.

ജൂണ്‍ 15നാണ് യുവതി അബു സലീമിനെ വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി ടാഡ കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അബു സലീം ഈ യുവതിയെ വിവാഹം കഴിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു വാര്‍ത്ത പ്രാദേശിക പത്രത്തില്‍ വന്നിരുന്നു. ഇതേതുടര്‍ന്ന് പോലീസ് ഈ സ്ത്രീയെ കുറിച്ച് അന്വേഷിക്കുകയുമുണ്ടായി. പോലീസിന്റെ അന്വേഷണം തനിക്ക് മാനക്കേടുണ്ടായെന്നും തന്നെ വിവാഹം കഴിക്കാന്‍ മറ്റാരും തയ്യാറാകുന്നില്ലെന്നുമാണ് യുവതി പറയുന്നത്.

Adu salem, Mumbai Woman,
വിവാഹത്തിന് കോടതി അനുമതി നല്‍കിയാല്‍ ഇത് സലീമിന്റെ മൂന്നാം കെട്ടാകും. തൊണ്ണൂറുകളിലാണ് സലീം ആദ്യമായി വിവാഹിതനാകുന്നത്. സുമൈറ ജുമാനിയെ ആയിരുന്നു അന്ന് അയാള്‍ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.

മുംബൈ സ്വദേശിനിയായ സുമൈറ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് അബു സലീമിനെ വിവാഹം കഴിച്ചത്. എന്നാല്‍ മോണിക്ക ബേദി ജീവിതത്തിലേയ്ക്ക് എത്തിയതോടെ അബു സലീം ആദ്യ വിവാഹത്തില്‍ നിന്നും പിന്മാറി.

രണ്ടാം ഭാര്യ മോണിക്ക ബേദിയാണെന്ന് അബു സലീം പറയുന്നു. എന്നാല്‍ മോണിക്ക വാര്‍ത്ത നിഷേധിച്ചിരുന്നു.

SUMMARY: Fifteen days after a 25-year-old woman from Mumbra moved court seeking to marry Abu Salem, the gangster has agreed to wed her to “rescue her from the defamation and social trauma”.

Keywords: Adu salem, Mumbai Woman,