Follow KVARTHA on Google news Follow Us!
ad

പണം കിട്ടിയില്ല; യുവതി വെറും കൈകൊണ്ട് എ ടി എം പൊളിച്ചടുക്കി

മെഷീനില്‍ ഇട്ട കാര്‍ഡ് തിരിച്ചെടുക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് യുവതി വെറുംകൈകൊണ്ട് Beijing, China, ATM card, Woman, Police, World,
ബീജിംഗ്: (www.kvartha.com 30/06/2015) മെഷീനില്‍ ഇട്ട കാര്‍ഡ് തിരിച്ചെടുക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് യുവതി വെറുംകൈകൊണ്ട് എ.ടി.എം പൊളിച്ചടുക്കി. ചൈനയിലെ ജിലിന്‍ പ്രവിശ്യയിലെ സബ് വേസ്‌റ്റേഷനിലാണ് കഴിഞ്ഞദിവസം നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പണം പിന്‍വലിക്കാനായി കൗണ്ടറിലെത്തിയ യുവതി കാര്‍ഡ് മെഷീനിലിട്ടു. എന്നാല്‍ പിന്നീട് ഈ കാര്‍ഡ് തിരിച്ചുകിട്ടിയില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു.

തന്റെ കാര്‍ഡ് മെഷിന്‍ വിഴുങ്ങിയെന്നുപറഞ്ഞുള്ള യുവതിയുടെ ബഹളം കേട്ട് സമീപത്തെ എ.ടി.എമ്മികളിലുള്ളവരെല്ലാം  ഓടിയെത്തി. പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മെഷീനോട് ഉച്ചത്തില്‍ ആവശ്യപ്പെട്ടാല്‍ കാര്‍ഡ് തിരികെ ലഭിക്കുമെന്ന് അവിടെ കൂടിനിന്നവരിലാരോ യുവതിയോട് പറഞ്ഞു. ഇത് വിശ്വസിച്ച യുവതി അപ്രകാരം ചെയ്തു.

എന്നാല്‍ കാര്‍ഡ് കിട്ടാതായതോടെ അക്രമാസക്തയായ യുവതി മെഷീന്‍ പൊളിച്ചടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വെറും 10 മിനുട്ട് കൊണ്ട് യുവതി തന്റെ പൊളിച്ചെടുക്കല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിനുമുമ്പും തന്റെ മറ്റൊരു കാര്‍ഡും മെഷീന്‍ വിഴുങ്ങിയെന്ന് യുവതി ആരോപിക്കുകയുണ്ടായി. തുടര്‍ന്ന്  സമീപത്തുണ്ടായിരുന്നവര്‍ പോലീസിനെയും ബാങ്കിനെയും വിവരമറിയിച്ചു.

ഉദ്യോഗസ്ഥര്‍ എ ടി എമ്മില്‍ പരിശോധന നടത്തിയെങ്കിലും മെഷീനകത്തുനിന്നും കാര്‍ഡൊന്നും ലഭിച്ചില്ല. ഒടുവില്‍ യുവതിക്ക് മാനസിക പ്രശ്‌നമുള്ളതായി കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ചൈനയിലെ മിക്ക എ ടി എമ്മുകളും സര്‍വീസ് ചെയ്യാത്തതിനാല്‍ ഇവ കൈകൊണ്ട് പൊളിച്ചടുക്കാന്‍ പറ്റുന്ന അവസ്ഥയിലാണെന്നും അതിന് ഉദാഹരണമാണ് ഈ സംഭവമെന്നും അധികൃതര്‍ പറഞ്ഞു.
Woman in northern China rips open ATM to get her ‘swallowed’ card, Beijing, China, ATM card, Woman, Police, World.

Also Read:
കന്നുകാലികളെ മോഷ്ടിച്ച് അറവുശാലയില്‍ വില്‍ക്കുന്ന വിരുതന്‍ അറസ്റ്റില്‍
Keywords: Woman in northern China rips open ATM to get her ‘swallowed’ card, Beijing, China, ATM card, Woman, Police, World.