Follow KVARTHA on Google news Follow Us!
ad

ജയലളിതയ്ക്ക് ആര്‍ കെ നഗറില്‍ 1.50 ലക്ഷം വോട്ടിന്റെ ജയം, തമിഴ്‌നാട്ടിലെങ്ങും ആഘോഷം

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞതിനെ തുടര്‍ന്ന് chennai, Karnataka, High Court, Jail, Election, National,
ചെന്നൈ: (www.kvartha.com 30/06/2015) അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പദവും എം.എല്‍.എ സ്ഥാനവും നഷ്ടമായ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ജെ.ജയലളിതയ്ക്ക് ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയം. ആര്‍.കെ.നഗര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 1,50,722 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയലളിത വിജയിച്ചത്.

ജയലളിതയ്ക്ക് 160,432 വോട്ടുകള്‍  ലഭിച്ചപ്പോള്‍  എതിര്‍ സ്ഥാനാര്‍ത്ഥി സി.പി.ഐയിലെ സി.മഹേന്ദ്രന് 9,710 വോട്ടുകള്‍ മാത്രമാണ് നേടാനായത്. മുഖ്യപ്രതിപക്ഷമായ ഡി.എം.കെ മത്സരത്തിനിറങ്ങിയിരുന്നില്ല.  ആകെയുള്ള  2,45,000 വോട്ടുകളുടെ പകുതിയും ജയലളിത സ്വന്തമാക്കി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.ആര്‍ രാമസ്വാമി 4,145 വോട്ടുകള്‍ നേടി. മണ്ഡലത്തില്‍ 1000 ത്തിലേറെ പേര്‍ നിഷേധവോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

ആര്‍.കെനഗറില്‍ ജയലളിതയുടെ വിജയം  ഉറപ്പായിരുന്നു. എന്നാല്‍ എത്ര ഭൂരിപക്ഷം നേടുമെന്ന് മാത്രം പ്രവചിക്കാന്‍ കഴിഞ്ഞിരുന്നില്ല. പോസ്റ്റല്‍ വോട്ടുകളും മുഴുവനായും  മുഖ്യമന്ത്രി ജയലളിതക്കു തന്നെ ലഭിച്ചു. ആകെ 16 പോസ്റ്റല്‍ വോട്ടുകളാണു പോള്‍ ചെയ്യപ്പെട്ടത്. 27- ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 74.4 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

അനധികൃത  സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയതോടെ  മേയ് 23ന് ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്ത് തിരികെ എത്തിയിരുന്നു.  മുഖ്യമന്ത്രി ആയി തുടരണമെങ്കില്‍ ആറു മാസത്തിനകം എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെടണമെന്ന വ്യവസ്ഥയുള്ളതിനാലാണ് ജയ വീണ്ടും മത്സരിച്ചത്.

തിരഞ്ഞെടുപ്പില്‍ വിജയിച്ച ജയലളിതയെ തമിഴ്‌നാട് ഗവര്‍ണര്‍ കെ. റോസയ്യ അഭിനന്ദിച്ചു. തന്നെ
Tamil Nadu bypoll result: As it happened, Chennai, Karnataka, High Court, Jail, Election,
വിജയിപ്പിച്ച വോട്ടര്‍മാരോട് ജയലളിത നന്ദിയും പറഞ്ഞു. സംസ്ഥാനത്ത് 2016ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ വരാനിരിക്കുന്ന ഫലത്തിന്റെ സൂചനയാണ് തന്റെ മികച്ച വിജയമെന്ന് ജയലളിത പറഞ്ഞു. ജയലളിതയുടെ വിജയം ആരാധകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും തെരുവില്‍ നൃത്തം ചെയ്തുംആഘോഷിച്ചു.

Also Read:
യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി 6 മാസത്തിന് ശേഷം അറസ്റ്റില്‍
Keywords: Tamil Nadu bypoll result: As it happened, Chennai, Karnataka, High Court, Jail, Election, National.