Follow KVARTHA on Google news Follow Us!
ad

ഇല്ല, ഞാന്‍ ലളിത് മോഡിയെ കണ്ടില്ല... കണ്ടിരുന്നുവെങ്കില്‍ അയാളത് എല്ലാവരോടും പറയുമായിരുന്നു: ഷാരുഖ്

മുംബൈ: (www.kvartha.com 30/06/2015) വിവാദനായകന്‍ ലളിത് മോഡിയുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ബോളീവുഡ് താരം ഷാരൂഖ് ഖാന്‍.Lalit Modi, Shah Rukh Khan, London,
മുംബൈ: (www.kvartha.com 30/06/2015) വിവാദനായകന്‍ ലളിത് മോഡിയുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ബോളീവുഡ് താരം ഷാരൂഖ് ഖാന്‍. ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമ കൂടിയാണ് ഷാരൂഖ്. മോഡിയെ കാണുകയും സഹായിക്കുകയും ചെയ്ത രാഷ്ട്രീയ നേതാക്കള്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നതിനിടയിലാണ് ഷാരൂഖിന്റെ വെളിപ്പെടുത്തല്‍.

ഞാന്‍ ലണ്ടനില്‍ വെക്കേഷന് പോയതല്ല... എനിക്ക് ബള്‍ഗേറിയയില്‍ ഷൂട്ടിംഗുണ്ടായിരുന്നു... വൈകിട്ടാണ് ഷൂട്ടിംഗ് തീര്‍ന്നത്. ആകെ കിട്ടിയത് ഒരുദിവസമാണ്. രാവിലെ 6 മണിവരെ ഞങ്ങള്‍ എല്ലാവരും കൂടി സംസാരിച്ചിരിക്കുകയായിരുന്നു. രണ്ട് മണിക്ക് ഞങ്ങള്‍ വിമാനത്തില്‍ കയറി. എനിക്ക് കുട്ടികളുടെ അഡ്മിഷന്റെ തിരക്കുമായിരുന്നു- ഷാരൂഖ് പറഞ്ഞു.

എനിക്ക് ഒട്ടും സമയം കിട്ടിയില്ല. ഞാന്‍ ലളിത് മോഡിയെ കണ്ടിട്ടില്ല. കണ്ടിരുന്നുവെങ്കില്‍ അയാളിപ്പോള്‍ എല്ലാവരോടും അത് പറയുമായിരുന്നു- ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.
Lalit Modi, Shah Rukh Khan, London,

SUMMARY: Bollywood superstar Shah Rukh Khan, co-owner of Indian Premier League team Kolkata Knight Riders, on Monday said he did not meet former Indian Premier League (IPL) commissioner Lalit Modi in London.

Keywords: Lalit Modi, Shah Rukh Khan, London,