Follow KVARTHA on Google news Follow Us!
ad

മോഡി ചോദിച്ച് വാങ്ങിയ അടി! ഇഹ്‌സാന്‍ ജാഫ്രിയുടേയും മകളുടേയും വേറിട്ട ചിത്രം

ന്യൂഡല്‍ഹി: (www.kvartha.com 29/06/2015) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനത്തെ തുടര്‍ന്ന് മകള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് അപ്ലോഡ് ചെയ്യുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ രക്ഷകര്‍ത്താക്കള്‍PM Modi, Twitter, Selfie with daughter,

ന്യൂഡല്‍ഹി: (www.kvartha.com 29/06/2015) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനത്തെ തുടര്‍ന്ന് മകള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് അപ്ലോഡ് ചെയ്യുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ രക്ഷകര്‍ത്താക്കള്‍. എന്നാല്‍ ഇവിടേയും മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് ചിലരെത്തി. കവിത കൃഷ്ണനും നടി ശ്രുതി സേഠുമായിരുന്നു ഇവരില്‍ പ്രമുഖര്‍.

മോഡിക്ക് പെണ്‍കുട്ടികളെ പിന്തുടരുന്ന പാരമ്പര്യമുണ്ടെന്നും അതിനാല്‍ സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടുന്ന രക്ഷിതാക്കള്‍ സൂക്ഷിക്കണമെന്നുമായിരുന്നു കവിത കൃഷ്ണന്റെ ട്വീറ്റ്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വിത്യസ്തമായിരുന്നു മുന്‍ എം.പിയായ ഇഹ്‌സാന്‍ ജാഫ്രിയുടെ മകള്‍ നിഷ്രിന്‍ ജാഫ്രി ഹുസൈന്റെ ട്വീറ്റ്. ഇത് ഒരു ട്വിസ്റ്റ് തന്നെയായി മാറിയെന്ന് പറയുന്നതാകും ശരി. സെല്‍ഫി വിത് ഡോട്ടര്‍: ഇത് എക്കാലവും അയാളെ വേട്ടയാടും ("SelfieWithDaughter: This one will haunt him for ever) എന്നായിരുന്നു നിഷ്രിന്റെ ട്വീറ്റ്.

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയിലാണ് കോണ്‍ഗ്രസ് എം.പിയായിരുന്ന ഇഹ്‌സാന്‍ ജഫ്രി കൊല്ലപ്പെട്ടത്. ഗുജറാത്ത് വംശീയ കലാപത്തിലെ കറുത്ത ദിനങ്ങളിലൊന്നായിരുന്നു അത്. കലാപങ്ങള്‍ നടക്കുമ്പോള്‍ മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.
PM Modi, Twitter, Selfie with daughter,


SUMMARY: After PM Modi asked Twitterati to share selfies with their daughters to bolster the campaign against female infanticide, many on social media reacted enthusiastically. The hashtag was not only the top trend in India but also featured on the global trends. There were also some dissenting voices like those of actress Shruti Seth and activist Kavita Krishnan.

Keywords: PM Modi, Twitter, Selfie with daughter,