Follow KVARTHA on Google news Follow Us!
ad

ഉത്തര്‍പ്രദേശില്‍ 14 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യ ഭാഗങ്ങളില്‍ നിന്നും വടിയും തുണിക്കഷ്ണങ്ങളും കണ്ടെത്തി

ഉത്തര്‍ പ്രദേശിലെ ബദൌന്‍ ജില്ലയില്‍ പതിനാലു വയസ്സുകാരിയെ അയല്‍വാസികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം. A 14 year old minor girl has been gang raped in Uttar Pradesh.

ലക്നൌ: (www.kvartha.com 30/06/2015) ഉത്തര്‍ പ്രദേശിലെ ബദൌന്‍ ജില്ലയില്‍ പതിനാലു വയസ്സുകാരിയെ അയല്‍വാസികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു.

ബൈക്കിലെത്തിയ മൂന്നു പേര്‍ ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയി മയക്കു മരുന്ന്‍ നല്‍കിയാണ്‌ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരു തീപ്പെട്ടിക്കൂട്, തുണിക്കഷ്ണം, പ്ലാസ്റ്റിക്, കമ്പ് തുടങ്ങിയവാ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് നിന്ന് കണ്ടെടുത്തതായും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.


താന്‍ കടയിലേക്ക് പോകുമ്പോള്‍ അയല്‍വാസിയായ ഒരു വ്യക്തി തന്നെ പുറത്ത് ഒരാള്‍ കാത്തിരിക്കുന്നുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന്‍ അയാളോടൊപ്പം പുറത്തേക്ക് പോയപ്പോള്‍ മറ്റ് രണ്ടു പേര്‍ കൂടെ ചേര്‍ന്ന് തന്നെ ബലമായി തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

സംഭവം പുറത്തു പറഞ്ഞാല്‍ തന്നെ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. പരാതിയുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Girl, Gang rape, Uttar Pradesh, Police, Arrest

SUMMARY: A 14 year old minor girl has been gang raped in Uttar Pradesh. Police has arrested two of the three suspects.

Keywords: Girl, Gang rape, Uttar Pradesh, Police, Arrest