Follow KVARTHA on Google news Follow Us!
ad

ഉറങ്ങിക്കിടന്ന ഗൃഹനാഥനെ സഹോദരീ ഭര്‍ത്താവു വെട്ടിപരിക്കേല്‍പ്പിച്ചു

ഉറങ്ങിക്കിടന്ന ഗൃഹനാഥനെ വിളിച്ചെഴുന്നേല്‍പ്പിച്ചു പരിക്കേല്‍പ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 5 മണിയോടെ കൊമ്പടിഞ്ഞാലിലാണ് സംഭവം. നോര്‍ത്ത് കൊമ്പടിഞ്ഞാല്‍ തോട്ടനാനിയില്‍ പാപ്പായി എന്നു വിളിക്കുന്ന Kerala, Idukki, Stabbed, Assault, Family, Crime
 ഇടുക്കി: (www.kvartha.com 30/06/2015) ഉറങ്ങിക്കിടന്ന ഗൃഹനാഥനെ വിളിച്ചെഴുന്നേല്‍പ്പിച്ചു പരിക്കേല്‍പ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 5 മണിയോടെ കൊമ്പടിഞ്ഞാലിലാണ് സംഭവം. നോര്‍ത്ത് കൊമ്പടിഞ്ഞാല്‍ തോട്ടനാനിയില്‍ പാപ്പായി എന്നു വിളിക്കുന്ന ജെയിംസിനാണ് പരിക്കേറ്റത്. ഇയാളുടെ സഹോദരി ഭര്‍ത്താവു മുനിയറ പന്നിയാര്‍ നിരപ്പ് മുണ്ടക്കാട്ട് തമ്പിയും മക്കളും ഉള്‍പ്പെടെയുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് ജയിംസ് പറഞ്ഞു.

ജോസിന്റെ സഹോദരി മേരിക്ക് ഇയാളുടെ വീടിനു സമീപത്തുള്ള 24 സെന്റ് പുരയിടത്തേക്കുള്ള വഴിത്തര്‍ക്കമാണ് സംഭവത്തിനു കാരണം . വര്‍ഷങ്ങളായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വഴിക്കു പകരമായി ജെയിംസിന്റെ പുരയിടത്തിലൂടെ വഴിവെട്ടാന്‍ തമ്പി സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ജെയിംസ് അനുവദിച്ചില്ല . തുടര്‍ന്ന് തമ്പി അക്രമ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ തമ്പിയും സംഘവുമെത്തി ജോസിന്റെ പുരയിടത്തിലെ കൃഷികള്‍ നശിപ്പിച്ചതിനു ശേഷം വീട്ടില്‍ കയറി വെട്ടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ജോസിന്റെ സഹോദരന്‍ ജയിംസിനും വെട്ടേറ്റു. നാട്ടുകാരെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളത്തൂവല്‍ പോലീസ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കി.


Keywords:  Kerala, Idukki, Stabbed, Assault, Family,  Crime.