Follow KVARTHA on Google news Follow Us!
ad

യുവദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

യുവദമ്പതികളെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആയൂര്‍, തേവന്നൂര്‍ മുളയന്‍പള്ളിKottarakkara, Police, Case, hospital, Kerala,
കൊട്ടാരക്കര: (www.kvartha.com 01/06/2015) യുവദമ്പതികളെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആയൂര്‍, തേവന്നൂര്‍ മുളയന്‍പള്ളി കിഴക്കതില്‍ വീട്ടില്‍ ചെല്ലപ്പന്‍പിള്ളയുടെ മകന്‍ ഷാജി എന്ന് വിളിക്കുന്ന ജയകുമാര്‍ (40), ഭാര്യ മാഹനന്‍പിള്ള സരോജിനിയമ്മ ദമ്പതികളുടെ മകള്‍ മായാദേവി (32) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടത്.

ജയകുമാറിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലും മായാദേവിയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മായാദേവി വിഷം കഴിച്ച് മരിച്ചതാണെന്നാണ് സൂചന. പതിനാല് വര്‍ഷം മുമ്പാണ് ഇരുവരുടേയും വിവാഹം നടന്നത്. കുട്ടികളില്ലാത്ത ഇവര്‍ അതിന്റെ മന: പ്രയാസത്തില്‍ കഴിയുകയായിരുന്നു.

Kottarakkara, Police, Case, Hospital, Kerala.
ഓട്ടോറിക്ഷ ഡ്രൈവറായ ജയകുമാര്‍ അടുത്തിടെയാണ് നാനോ കാര്‍ വാങ്ങി ലോട്ടറിക്കച്ചവടം ആരംഭിച്ചത്. കഴിഞ്ഞദിവസം ജയകുമാര്‍ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതുമായി ബന്ധപ്പെട്ട് ആഘോഷം നടന്നിരുന്നു.

അതില്‍ പങ്കെടുത്ത ശേഷം രാത്രി വീട്ടില്‍ മടങ്ങിയെത്തുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ തൊട്ടടുത്തമുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ജയകുമാറിന്റെ പിതാവ് ചെല്ലപ്പന്‍പിള്ള  ഇവരെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്.

ഉടന്‍ കൊട്ടാരക്കര പോലീസിനെ വിവരമറിയിക്കുകയായിരുന്നു.  പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചു.  ജയകുമാറിന്റെ മാതാവ് നേരത്തെ മരിച്ചിരുന്നു.
മരണ കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Also Read:
400 വര്‍ഷത്തിലേറെ പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം കവര്‍ന്ന പ്രതി വലയില്‍
Keywords: Kottarakkara, Police, Case, Hospital, Kerala.