Follow KVARTHA on Google news Follow Us!
ad

പാതി മൊട്ടയടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം! സോഷ്യല്‍ മീഡിയയില്‍ ഇന്ത്യ - ബംഗ്ലാദേശ് യുദ്ധം

ഢാക്ക: (www.kvartha.com 29/06/2015) ബംഗ്ലാദേശ് പത്രത്തില്‍ വന്ന ഒരു പരസ്യം സോഷ്യല്‍ മീഡിയയില്‍ യുദ്ധത്തിന് വഴിതെളിച്ചുBangladesh, Indian Cricket Match,
ഢാക്ക: (www.kvartha.com 29/06/2015) ബംഗ്ലാദേശ് പത്രത്തില്‍ വന്ന ഒരു പരസ്യം സോഷ്യല്‍ മീഡിയയില്‍ യുദ്ധത്തിന് വഴിതെളിച്ചു. ഇന്ത്യക്കാരും ബംഗ്ലാദേശികളുമാണ് യുദ്ധം ചെയ്യുന്നത്. ബംഗ്ലാദേശ് പത്രത്തില്‍ വന്ന ഒരു പരസ്യ ചിത്രത്തെ തുടര്‍ന്നാണിത്.

അടുത്തിടെ മൂന്ന് ഏകദിന മല്‍സരങ്ങളില്‍ ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ടീമിനെ പരിഹസിച്ചാണ് പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പ്രോതൊം അലോ എന്ന ആക്ഷേപഹാസ്യ മാഗസിനിലാണ് വിവാദ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫോട്ടോ ഷോപ്പ് കാരിക്കേച്ചറാണിതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജൂണ്‍ 29ന് ഇറങ്ങിയ പതിപ്പിലാണ് ചിത്രമുള്ളത്. അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, എം.എസ് ധോണി, ശിഖര്‍ ധവാന്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ തല പകുതി മൊട്ടയടിച്ച് നില്‍ക്കുന്ന ചിത്രമാണിത്. ഞങ്ങളിത് ഉപയോഗിച്ചു. നിങ്ങളും ഇത് ഉപയോഗിക്കൂ എന്ന് കുറിപ്പും ചിത്രത്തിലുണ്ട്.

ഒരു കട്ടറുമായി നില്‍ക്കുന്ന ബംഗ്ലാദേശി ക്രിക്കറ്റ് താരം മുസ്തഫിസുറിന്റെ ചിത്രവും പരസ്യത്തിലുണ്ട്. ടൈഗര്‍ സ്‌റ്റേഷനര്‍രി, മെയ്ഡ് ഇന്‍ ബംഗ്ലാദേശ്, മുസ്തഫിസ് കട്ടര്‍ ഢാക്ക, മിര്‍പൂര്‍, സ്‌റ്റേഡിയം മാര്‍ക്കറ്റില്‍ ലഭിക്കുമെന്നും ഈ പരസ്യത്തില്‍ പറയുന്നുണ്ട്.
Bangladesh, Indian Cricket Match,

SUMMARY: After Bangladesh thrashed India in the three match ODI series, one of their media tried to take a dig at the Indian players with a distasteful ad.

Keywords: Bangladesh, Indian Cricket Match,