Follow KVARTHA on Google news Follow Us!
ad

ആം ആദ്മി ആണെങ്കിലും കെജ് രിവാള്‍ സാധാരണക്കാരനല്ല; വൈദ്യുതിബില്‍ 91,000 രൂപ

സാധാരണക്കാരുടെ പാര്‍ട്ടിയായി അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി അധികാരംNew Delhi, Advocate, Criticism, BJP, Allegation, National,
ഡെല്‍ഹി: (www.kvartha.com30/06/2015) സാധാരണക്കാരുടെ പാര്‍ട്ടിയായി അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി അധികാരം കൈയ്യില്‍ കിട്ടിയപ്പോള്‍ അത് ദുരുപയോഗം ചെയ്യുകയാണോ. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വൈദ്യുതിബില്ല് കണ്ടാണ് ഇത്തരം ഒരു സംശയം ഉയര്‍ന്നത്. കെജ് രിവാളിന്റെ സിവില്‍ ലൈന്‍സ് റെസിഡന്‍സിലെ ഏപ്രില്‍- മേയ് മാസത്തെ വൈദ്യുതി ബില്‍ കണ്ടാല്‍ ആരും ഞെട്ടും.

91,000 രൂപയാണ് ബില്‍ വന്നിരിക്കുന്നത്.  ഇതില്‍ നിന്നും പാര്‍ട്ടി സാധാരണക്കാരുടേതാണെങ്കിലും ഭരിക്കുന്നവര്‍ സാധാരണക്കാരല്ലെന്ന് തെളിഞ്ഞിരിക്കയാണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമായത്. അഭിഭാഷകനായ വിവേക് ഗാര്‍ഗാണ് ഡെല്‍ഹി മുഖ്യന്റെ വൈദ്യുതി ബില്ലിന്റെ വിവരം ആര്‍.ടി.ഐ മുഖാന്തരം ആവശ്യപ്പെട്ടത്.

അതേസമയം മുഖ്യന്റെ വസതിയിലെ വൈദ്യുതി ബില്‍ ഒരു ലക്ഷത്തിന് മുകളിലാണെന്നാണ്
Arvind Kejriwal's Electricity Bill: Rs. 91000 in 2 Months, New Delhi, Advocate,
ബി.ജെ.പിയുടെ  ആരോപണം. രണ്ട് വൈദ്യുതി മീറ്ററുകളുള്ള മുഖ്യമന്ത്രിയുടെ വീട്ടില്‍ പുതിയ ബില്ലുകള്‍ 55,000 രൂപയും 48,000 രൂപയുമാണെന്നാണ്  (ആകെ 1,03,000 രൂപ) ഡെല്‍ഹിയിലെ ബി.ജെ.പി വക്താവ് പ്രവീണ്‍ കപൂര്‍ പറയുന്നത്. സംഭവത്തെപ്പറ്റി ബില്ലുകള്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്.

Also Read: 
മക്കളെ ചുട്ടുകൊന്ന് യുവതിയുടെ ആത്മഹത്യ: കാമുകന്‍ ഒളിവില്‍

Keywords: Arvind Kejriwal's Electricity Bill: Rs. 91000 in 2 Months, New Delhi, Advocate, Criticism, BJP, Allegation, National.