Follow KVARTHA on Google news Follow Us!
ad

തീര്‍ത്ഥാടകര്‍ക്ക് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കി; എയര്‍ ഇന്ത്യയുടെ 2 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: (www.kvartha.com 30/06/2015) തീര്‍ത്ഥാടകര്‍ക്ക് മാംസം അടങ്ങിയ ഭക്ഷണം നല്‍കിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ 2 ജീവനക്കാരെ സസ്‌പെന്റ് ചെയ്തുPilgrims, Jains, Non Veg food, Air India,
ന്യൂഡല്‍ഹി: (www.kvartha.com 30/06/2015) തീര്‍ത്ഥാടകര്‍ക്ക് മാംസം അടങ്ങിയ ഭക്ഷണം നല്‍കിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ 2 ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. സിന്ധു ദര്‍ശന്‍ ഉല്‍സവം കഴിഞ്ഞ് മടങ്ങിയ ജൈന തീര്‍ത്ഥാടകര്‍ക്കാണ് ജീവനക്കാര്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കിയത്.

ലേ ഡല്‍ഹി വിമാനത്തില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് മാംസ ഭക്ഷണം വിതരണം ചെയ്തത്. കാറ്ററിംഗ് വിഭാഗത്തിലെ അസിസ്റ്റന്റെ മാനേജര്‍ റാങ്കിലുള്ള ജീവനക്കാരെയാണ് സസ്‌പെന്റ് ചെയ്തത്.

എയര്‍ ഇന്ത്യ അധികൃതര്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ തയ്യാറായില്ല. എന്നാല്‍ മാംസ ഭക്ഷണ വിതരണം വിമാനത്തില്‍ സംഘര്‍ഷമുണ്ടാക്കിയെന്നാണ് റിപോര്‍ട്ട്. ലേയില്‍ നിന്നും ഡല്‍ഹിക്ക് പറന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് സംഭവം നടന്നത്. 182 സീറ്റുണ്ടായിരുന്ന വിമാനത്തില്‍ 122 പേരും ജൈന തീര്‍ത്ഥാടകരായിരുന്നു.

മാംസ ഭക്ഷണം ലഭിച്ചതോടെ തീര്‍ത്ഥാടകര്‍ എതിര്‍പ്പുമായി രംഗത്തെത്തി. വിമാനത്തിലുണ്ടായിരുന്ന ബാക്കിയുള്ളവരും തീര്‍ത്ഥാടകര്‍ക്ക് പിന്തുണയുമായി എത്തിയതോടെ സ്ഥിതി വഷളാവുകയായിരുന്നു.
Pilgrims, Jains, Non Veg food, Air India,

SUMMARY:
If populism and unionism weren't enough to dent Air India's credibility among flyers, the careless and callous staff surely promise its hasty grounding as its customer satisfaction report card took another hit on Saturday.

Keywords: Pilgrims, Jains, Non Veg food, Air India,