Follow KVARTHA on Google news Follow Us!
ad

യുഎസ് വൈസ് പ്രസിഡന്റ് ജോ ബിദന്റെ മകന്‍ അര്‍ബുദം ബാധിച്ച് മരിച്ചു

വാഷിംഗ്ടണ്‍: (www.kvartha.com 31/05/2015) യുഎസ് വൈസ് പ്രസിഡന്റ് ജോ ബിദന്റെ മകന്‍ ബ്യൂ ബിദന്‍ അര്‍ബുദം ബാധിച്ച് മരിച്ചു. US, Vice President, Joe Biden, Son, Beau Biden, Brain Tumour
വാഷിംഗ്ടണ്‍: (www.kvartha.com 31/05/2015) യുഎസ് വൈസ് പ്രസിഡന്റ് ജോ ബിദന്റെ മകന്‍ ബ്യൂ ബിദന്‍ അര്‍ബുദം ബാധിച്ച് മരിച്ചു. തലച്ചോറിനെയാണ് രോഗം ബാധിച്ചിരുന്നത്. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വാക്കുകള്‍ക്ക് അതീതമാണ് ബിദന്‍ കുടുംബത്തിന്റെ ദുഖം. ബിദന്റെ ആത്മാവ് അവന്റെ ധൈര്യശാലിയായ ഭാര്യ ഹാലിയിലൂടേയും കുട്ടികളായ നതാലീ, ഹോണ്ടര്‍ എന്നിവരിലൂടെ നമ്മള്‍ക്കൊപ്പം നിലകൊള്ളും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

US, Vice President, Joe Biden, Son, Beau Biden, Brain Tumour
46കാരനായ ബിദന്‍ ഡെലാവെയര്‍ അറ്റോര്‍ണി ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ മാസമാണ് അദ്ദേഹത്തെ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാഷിംഗ്ടണിന് പുറത്തുള്ള വാള്‍ട്ടര്‍ റീഡ് ആര്‍മി മെഡിക്കല്‍ സെന്ററിലായിരുന്നു ചികില്‍സ.

എട്ട് വര്‍ഷം അറ്റോര്‍ണി ജനറലായി സേവനമനുഷ്ഠിച്ചിട്ടുള്ള ബ്യൂ ബിദന്‍ പിന്നീട് ഇന്‍ വെസ്റ്റര്‍ ലോ കമ്പനിയായ ഗ്രാന്റ് ആന്റ് ഐസെന്‍ഹോഹറില്‍ ചേര്‍ന്നു. 2015ലായിരുന്നു ഇത്. ഡെലാവെയര്‍ ആര്‍മി നാഷണല്‍ ഗാര്‍ഡിന്റെ ക്യാപ്റ്റനായി ബ്യൂ ഇറാഖിലും ഒരു വര്‍ഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

SUMMARY: Beau Biden, son of U.S. Vice President Joe Biden, has died after battling brain cancer, the vice president said on Saturday.

Keywords: US, Vice President, Joe Biden, Son, Beau Biden, Brain Tumour