Follow KVARTHA on Google news Follow Us!
ad

ജപ്പാനില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി

ജപ്പാനില്‍ ശനിയാഴ്ച്ച വൈകുന്നേരം ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. A strong earthquake of 7.8 magnitude has reported in Japan on Saturday evening.

ടോക്യൊ: (www.kvartha.com 31/05/2015) ജപ്പാനില്‍ ശനിയാഴ്ച്ച വൈകുന്നേരം ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാഷനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ബോണിന്‍ ദ്വീപിലെ ചിചി-ഷിമയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ടോക്യൊ നഗരത്തില്‍ നിന്ന് 870 കിലോമീറ്റര്‍ തെക്ക് ഭാഗത്ത് പസഫിക് സമുദ്രത്തിലാണ് ദ്വീപ്‌ സ്ഥിതി ചെയ്യുന്നതെന്ന് ഭൗമശാസ്ത്ര വകുപ്പ് പറഞ്ഞു.
അതേസമയം സുനാമിക്കുള്ള സാധ്യതകള്‍ ഇപ്പോള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.

പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ഭൂകമ്പത്തിന് 8.5 തീവ്രതയുണ്ടെന്ന് ആദ്യം പറഞ്ഞെങ്കിലും 7.8 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് അമേരിക്കന്‍ ഭൗമശാസ്ത്ര വകുപ്പ് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
Earthquake, Japan, Pacific, Tsunami

SUMMARY: A strong earthquake of 7.8 magnitude has reported in Japan on Saturday evening. No disaster and casualties has been reported yet.

Keywords: Earthquake, Japan, Pacific, Tsunami