Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ കാലവര്‍ഷം വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരളത്തില്‍ കാലവര്‍ഷം നാല് മുതല്‍ അഞ്ചു ദിവസം വരെ വൈകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. Meteorological department says monsoon may delay from four to five days in Kerala.

ന്യൂഡല്‍ഹി: (www.kvartha.com 31/05/2015) കേരളത്തില്‍ കാലവര്‍ഷം നാല് മുതല്‍ അഞ്ചു ദിവസം വരെ വൈകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വെള്ളിയാഴ്ച്ച പറഞ്ഞു.

ജൂണ്‍ നാല്-അഞ്ച് തീയതികളിലായിരിക്കും കേരളത്തില്‍ ഇത്തവണ
കാലവര്‍ഷം എത്തുക. കാലാവസ്ഥ വകുപ്പ് മാധ്യമങ്ങളോട് പറഞ്ഞു.

വായു മര്‍ദ്ദത്തിലുള്ള വ്യതിയാനമാണ് കേരളത്തില്‍ കാലവര്‍ഷം വൈകാന്‍ കാരണമെന്ന് കാലവാസ്ഥാ നിരീക്ഷകനായ ഡോ.ബി.പി.യാദവ് അറിയിച്ചു.
മേയ് 30ന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് നേരത്തെ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു.

ശരാശരിയില്‍ കുറഞ്ഞ കാലവര്‍ഷം മാത്രമേ ഇത്തവണ ലഭിക്കുവെന്നും കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
Monsoon, Kerala, Wind, Meteorology

SUMMARY: Meteorological department says monsoon may delay from four to five days in Kerala. The monsoon hits in the state around June 4 or June 5.

Keywords: Monsoon, Kerala, Wind, Meteorology