Follow KVARTHA on Google news Follow Us!
ad

ഗര്‍ഭിണിയെ കൂട്ട ബലാത്സംഗം ചെയ്തു, പ്രതികളെ ശിക്ഷിച്ച കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു

20കാരിയായ ഗര്‍ഭിണിയെ പീഡിപ്പിച്ച രണ്ടു കുറ്റവാളികളെ പത്തു വര്‍ഷത്തെ തടവിന് ശിക്ഷിച്ച. Bombay High Court upholds the verdict of sessions court to impose 10 year imprisonment for the accused in a gang rape case.

മുംബൈ: (www.kvartha.com 31/05/2015) 20കാരിയായ ഗര്‍ഭിണിയെ പീഡിപ്പിച്ച രണ്ടു കുറ്റവാളികളെ പത്തു വര്‍ഷത്തെ തടവിന് ശിക്ഷിച്ച കീഴ്ക്കോടതി വിധി ബോംബെ ഹൈക്കോടതി ശരിവച്ചു.

കൂട്ട ബലാത്സംഗം നടത്തിയതിന് 2010 മാര്‍ച്ചില്‍ പത്തു വര്‍ഷത്തെ തടവിന് ശിക്ഷിച്ച സെഷന്‍സ് കോടതി വിധിക്കെതിരെ സുനില്‍ സൂര്യവാന്‍ഷി, രമേഷ് മാലി എന്നിവര്‍ നല്‍കിയ അപ്പീലാണ് ജസ്റ്റീസ് മൃദുല ഭക്തര്‍ തള്ളിയത്.

2008 ജൂലൈ 21ന് ജോലി കഴിഞ്ഞു വീട്ടില്‍ വരുന്നതിനിടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി വയലില്‍ വച്ച് രണ്ടു മണിക്കൂറോളം പ്രതികള്‍ ക്രൂര പീഡനത്തിനു വിധേയമാക്കിയത്.

സംഭവത്തിന്‌ ശേഷം പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്ന്‍ സൂര്യവാന്‍ഷി, മാലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികള്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ തെളിയിച്ചതിനാലാണ് അപ്പീല്‍ തള്ളുന്നതെന്ന് ജഡ്ജി വ്യക്തമാക്കി. പ്രതികളില്‍ ഒരാള്‍ക്ക്‌ മേല്‍ 50,000 രൂപ പിഴ ചുമത്തിയ സെഷന്‍സ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലും കോടതി തള്ളി.

SUMMARY: Bombay High Court upholds the verdict of sessions court to impose 10 year imprisonment for the accused in a gang rape case. The appeal of the convicts was rejected by Justice Mridula Bhaktar.

Keywords: Verdict, Bombay High Court, Appeal, Gang rape