Follow KVARTHA on Google news Follow Us!
ad

മലാലയെ ആക്രമിച്ച കേസില്‍ താലിബാന്‍ കുറ്റവാളികള്‍ക്ക് 25 വര്‍ഷം തടവ്

നോബല്‍ സമ്മാന ജേതാവായ മലാല യൂസഫ്‌ സായിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ 10 താലിബാന്‍ തീവ്രവാദികളെ പാകിസ്ഥാന്‍ കോടതി 25 വര്‍ഷത്തെ തടവിന് വിധിച്ചു. Taliban militants who attacked Malala Yusuf Sai in 2012 have sentenced to lifeimprisonment.
ഇസ്ലാമാബാദ്: (www.kvartha.com 30/04/2015) നോബല്‍ സമ്മാന ജേതാവായ മലാല യൂസഫ്‌ സായിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ 10 താലിബാന്‍ തീവ്രവാദികളെ പാകിസ്ഥാന്‍ കോടതി 25 വര്‍ഷത്തെ തടവിന് വിധിച്ചു.

സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പറ്റി സംസാരിച്ചതിനെതിരെ 2012 ഒക്ടോബര്‍ മാസത്തില്‍ മലാല സഞ്ചരിച്ച സ്കൂള്‍ ബസ് തടഞ്ഞു നിര്‍ത്തി താലിബാന്‍ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ മലാലയുടെ തലക്കും മറ്റ് രണ്ടു സുഹൃത്തുക്കള്‍ക്കും പരുക്കേറ്റിരുന്നു. ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു അത്.


പരുക്കില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട പതിനേഴുകാരിയായ മലാല കഴിഞ്ഞ വര്‍ഷം സമാധാനത്തിനുള്ള നോബല്‍ സമ്മാനവും നേടിയിരുന്നു. ഈ സമ്മാനം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടെയാണ് മലാല യൂസഫ്‌ സായി.


മലാലയെ വധിക്കാന്‍ ശ്രമിച്ച പത്തു പേര്‍ക്കും ജീവ പര്യന്തം ശിക്ഷ ലഭിച്ചുവെന്ന് കോടതി ജീവനക്കാര്‍ അറിയിച്ചു. കോടതിയിലെ ഒരു അഭിഭാഷകനാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ച കാര്യം സ്ഥിരീകരിച്ചത്.

പാകിസ്ഥാനില്‍ 25 വര്‍ഷത്തേക്കാണ് ജീവപര്യന്തം തടവ്. വിധിക്കെതിരെ പ്രതികള്‍ മേല്‍ക്കോടതിയെ സമീപിച്ചേക്കും.

SUMMARY: Taliban militants who attacked Malala Yousafzai in 2012 have sentenced to life imprisonment. Malala received Nobel Prize in the last year and became the youngest recipient to get this award.

Keywords: Malala, Taliban, Militants, Life imprisonment, Nobel Prize, Pakistan.