Follow KVARTHA on Google news Follow Us!
ad

പഞ്ചാബില്‍ ഡല്‍ഹി മോഡല്‍; മാനഭംഗ ശ്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ബസില്‍ നിന്നുമെടുത്ത് ചാടിയ 13കാരി മരിച്ചു; മാതാവ് അതീവ ഗുരുതരാവസ്ഥയില്‍

മോഗ(പഞ്ചാബ്): (www.kvartha.com 30/04/2015) ഡല്‍ഹി കൂട്ടബലാല്‍സംഗത്തിന് സമാനമായ സംഭവത്തില്‍ പെണ്‍കുട്ടി മരിച്ചു. Rape, Molestation, Delhi Model, Punjab, Moga, Bus, Girl, Died,
മോഗ(പഞ്ചാബ്): (www.kvartha.com 30/04/2015) ഡല്‍ഹി കൂട്ടബലാല്‍സംഗത്തിന് സമാനമായ സംഭവത്തില്‍ പെണ്‍കുട്ടി മരിച്ചു. ബസിനുള്ളില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാക്കളില്‍ നിന്നും രക്ഷപ്പെടാനായി പുറത്തേയ്‌ക്കെടുത്തുചാടിയ പെണ്‍കുട്ടിയാണ് മരിച്ചത്. പെണ്‍കുട്ടിക്ക് ഒപ്പം ബസില്‍ നിന്നും ചാടിയ മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകിട്ട് പഞ്ചാബിലെ മോഗ പട്ടണത്തിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു. 3 പേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

മാനഭംഗ ശ്രമം നടന്ന സ്വകാര്യ ബസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ പെണ്‍കുട്ടിയേയും മാതാവിനേയും മാനഭംഗപ്പെടുത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് ഇരുവരും ബസില്‍ നിന്നിറങ്ങാന്‍ ശ്രമിച്ചു. എന്നാല്‍ െ്രെഡവര്‍ ബസിന്റെ വേഗത വര്‍ദ്ധിപ്പിച്ചു. തുടര്‍ന്നായിരുന്നു ഇരുവരും ബസില്‍ നിന്നുമെടുത്ത് ചാടിയത്. മറ്റൊരു ആണ്‍കുട്ടിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

സംഭവം നടക്കുമ്പോള്‍ ബസില്‍ കുറച്ച് യാത്രക്കാര്‍ മാത്രമാണുണ്ടായത്. ബസിലെ െ്രെഡവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ പോലീസ് കേസേടുത്തിട്ടുണ്ട്.
Rape, Molestation, Delhi Model, Punjab, Moga, Bus, Girl, Died,

SUMMARY: A 13-year-old girl died and her mother was seriously injured when they had to jump out of a moving private bus to avoid molestation by some youth along with the bus conductor near Punjab's Moga town, police said on Thursday.

Keywords: Rape, Molestation, Delhi Model, Punjab, Moga, Bus, Girl, Died,