Follow KVARTHA on Google news Follow Us!
ad

ദീപക് തോമസിന്റെ മരണം; മലയോരത്തിന് നഷ്ടമായത് ജനകീയ ഡോക്ടറെ

മലയോരത്തെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ദീപക് തോമസ് നന്നെ ചെറുപ്പത്തിലെ പഠനത്തില്‍ ഏറെ മിടുക്കുകാട്ടിയിരുന്നു. പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടിയാണ് ദീപക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയത്. Kannur, Dies, Nepal Earthquake, Ambulance, House, Tearful Adieu to Dr. Deepak Thomas, Dr. Deepak Thomas No more.
കേളകം: (www.kvartha.com 30/04/2015) മലയോരത്തെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ദീപക് തോമസ് നന്നെ ചെറുപ്പത്തിലെ പഠനത്തില്‍ ഏറെ മിടുക്കുകാട്ടിയിരുന്നു. പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടിയാണ് ദീപക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയത്. ആതുരസേവനം ജനസേവനത്തിനുള്ള വഴിയായാണ് ദീപക് മനസിലാക്കിയത്. നാട്ടിലെ നിര്‍ധന രോഗികളുടെയും കിടപ്പുരോഗികളുടെയും വീടുകളിലെത്തി ചികിത്സിക്കാന്‍ ദീപക് പ്രത്യേകം സമയം കണ്ടെത്തിയിരുന്നു.

ഗ്രാമീണ മേഖലകളിലെ ആതുര സേവനത്തോടുള്ള താല്‍പര്യം കാരണമാണ് ഹൗസ് സര്‍ജന്‍സിക്കു ശേഷം വയനാട്ടിലെ ഇടവക പിഎച്ച്‌സി തെരഞ്ഞെടുക്കാന്‍ കാരണം. ഉന്നത മെഡിക്കല്‍ വിദ്യാഭ്യാസം നേടി പാവങ്ങളെ കൂടുതലായി സഹായിക്കണമെന്നതായിരുന്നു  ദീപക് തോമസിന്റെ ലക്ഷ്യം. അതിനാല്‍ എം ഡിക്ക് പ്രവേശനം നേടി. തന്റെ കൂടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒന്നിച്ച് പഠിച്ച നല്ല കൂട്ടുകാരോടൊപ്പമായിരുന്നു എംഡിക്ക് പ്രവേശനം നേടിയത്. ക്ലാസ് തുടങ്ങുന്നതിന് മുന്‍പായി യാത്രകളെ എന്നും ഇഷ്ടപ്പെട്ടിരുന്ന യുവ ഡോക്ടര്‍മാര്‍ നേപ്പാള്‍ കാണാന്‍ തീരുമാനിക്കുകയായിരുന്നു. പുതിയതോരോന്നു പഠിക്കാനും ഏറെ താല്‍പര്യം കാട്ടാറുള്ള മൂവരും ഒന്നിച്ചായിരുന്നു ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

ദുരന്തഭൂമിയില്‍ നിന്നും പരിക്കുകളില്ലാതെ ഡോ.ദീപക് തോമസും കൂട്ടുകാരന്‍ ഡോ. ഇര്‍ഷാദും തിരിച്ചുവരുമെന്ന് ഉറ്റവര്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. യുവ ഡോക്ടര്‍മാരുടെ വിളിയും കാതോര്‍ത്തായിരുന്നു നാട് കാത്തിരുന്നത്. എന്നാല്‍ എല്ലാവരെയും സങ്കടപ്പെടുത്തി ആ വാര്‍ത്ത നാട്ടിലെത്തുകയായിരുന്നു.
ത്രിഭുവന്‍ ആശുപത്രി മോര്‍ച്ചറിയില്‍ ഡോ. ദീപക് തോമസിന്റെ ഛേതനയറ്റ ശരീരം ബന്ധുക്കള്‍ തിരിച്ചറിഞ്ഞ വാര്‍ത്ത നാട്ടിലെത്തിയതോടെ മലയോരം ദുഖം അടക്കാനാവാതെ അണപൊട്ടി ഒഴുകി. ആതുര സേവനത്തെ പണസമ്പാദനത്തിനുള്ള ഉപാധിമാത്രമാക്കിമാറ്റുന്ന പുതിയ കാലത്തിന് ഒരു തിരുത്ത് കുറിക്കുന്ന ഇടപെടലുകളായിരുന്നു ഡോ. ദീപക് തോമസിന്റെതെന്ന് കൂട്ടുകാര്‍ ഓര്‍ത്തെടുക്കുന്നു. പാവപ്പെട്ടവര്‍ക്കും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നതായിരുന്നു ദീപകിന്റെ ആഗ്രഹം.
Kannur, Dies, Nepal Earthquake, Ambulance, House, Tearful Adieu to Dr. Deepak Thomas, Dr. Deepak Thomas No more.

Also Read: 
മദ്യപിച്ചെത്തിയ യുവാവിന്റെ മര്‍ദനമേറ്റ് ഭാര്യയും അമ്മയും മരിച്ചു

Keywords: Kannur, Dies, Nepal Earthquake, Ambulance, House, Tearful Adieu to Dr. Deepak Thomas, Dr. Deepak Thomas No more.