Follow KVARTHA on Google news Follow Us!
ad

ഇടവെട്ടിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് സംഘര്‍ഷം; കാര്‍ തകര്‍ത്തു

എട്ടു മാസം മുമ്പ് ബന്ധുക്കളായ രണ്ടു പേരുടെ Car, Family, Dead, Vehicles, Police, Thodupuzha, Kerala.
തൊടുപുഴ: (www.kvartha.com 01/04/2015) എട്ടു മാസം മുമ്പ് ബന്ധുക്കളായ രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനെ്രെഡവര്‍ ഓടിച്ച കാര്‍ മരിച്ചവരിലൊരാളുടെ സഹോദരന്റെ ബൈക്കില്‍ ഇടിച്ചതിനെച്ചൊല്ലി ഇടവെട്ടിയില്‍ സംഘര്‍ഷം. രോഷാകുലരായ നാട്ടുകാര്‍ കാര്‍ തകര്‍ത്തു.

ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെ ചേമ്പാലശേരി പളളിക്ക് സമീപം ആരംഭിച്ച സംഘര്‍ഷം മണിക്കൂറുകള്‍ നീണ്ടു. തൊടുപുഴ വെളളിയാമറ്റം റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. കാര്‍ ഡ്രൈവര്‍ ആലക്കോട് മേപ്പാലക്കാട്ട് ജയ്‌സണെ സ്ഥലത്തെത്തിയ വന്‍ പോലീസ് സംഘം കസ്റ്റഡിയിലെടുത്തതോടെയാണ് രാത്രി ഒമ്പതു മണിയോടെ സംഘര്‍ഷത്തിന് അയവു വന്നത്.

മാര്‍ത്തോമാ കല്ലുംപുറത്ത് ജമാലിന്റെ ബൈക്കിലാണ് വൈകിട്ട് ഏഴരയോടെ കാര്‍ ഇടിച്ചത്. കഴിഞ്ഞ ജൂലൈ രണ്ടിന് ജയിസണ്‍ ഓടിച്ച അമിത വേഗതയിലെത്തിയ സ്‌കോര്‍പിയോ ജീപ്പ് ഇടിച്ച് ഓട്ടോറിക്ഷ യാത്രക്കാരായ ശാസ്താംപാറ കല്ലുംപുറത്ത് മുഹമ്മദിന്റെ മകന്‍ അജ്മല്‍ (19), പിതൃസഹോദരന്‍ മാര്‍ത്തോമാ കല്ലുംപുറത്ത് അലിയാറിന്റെ മകന്‍ അഷ്‌റഫ് (42) എന്നിവര്‍ മരിച്ചിരുന്നു.

മാംസ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന അഷ്‌റഫും അജ്മലും വ്യാപാര ശാലകളിലേക്ക് മാംസം എത്തിക്കുന്നതിനായി ഓട്ടോയില്‍ പോകവെ വെള്ളിയാമറ്റം ഭാഗത്ത് നിന്ന് അമിത വേഗത്തിലെത്തിയ സ്‌കോര്‍പിയോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സമീപത്തെ ചായക്കടയില്‍ ഇടിച്ചുകയറിയ ശേഷം തൊട്ടടുത്ത വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയില്‍ ഇടിച്ചാണ് സ്‌കോര്‍പിയോ നിന്നത്. ഓട്ടോ പൂര്‍ണമായും തകര്‍ന്നു. അന്നു മരിച്ച അഷറഫിന്റെ സഹോദരനാണ് ചൊവ്വാഴ്ച അപകടത്തില്‍പ്പെട്ട ജമാല്‍ ഡ്രൈവര്‍ ജയ്‌സണെതിരെ അന്നു പോലീസ് കേസെടുത്തിരുന്നു. പിന്നീടും അമിത വേഗതയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ഇയാളെ നാട്ടുകാര്‍ താക്കീത് ചെയ്തിരുന്നു. എസ്.ഐ ക്ലീറ്റസിന്റെ നേതൃത്വത്തിലുളള സംഘം സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Car, Family, Dead, Vehicles, Police, Thodupuzha, Kerala.

Post a Comment