Follow KVARTHA on Google news Follow Us!
ad

യോഗേന്ദ്ര യാദവിന്റേയും ഭൂഷണിന്റേയും രാജിക്ക് പിന്നില്‍ കേജരിവാള്‍

ന്യൂഡല്‍ഹി: (www.kvartha.com 05/03/2015) എ.എ.പി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും നീക്കിയതിന് പിന്നില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ സമ്മര്‍ദ്ദ തന്ത്രമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. Aam Aadmi Party, Arvind Kejriwal, Delhi Chief Minister, AAP, Cabinet, Manish Sisodia, Yogendra Yadav
ന്യൂഡല്‍ഹി: (www.kvartha.com 05/03/2015) എ.എ.പി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും നീക്കിയതിന് പിന്നില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ സമ്മര്‍ദ്ദ തന്ത്രമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ബുധനാഴ്ച ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതിയില്‍ യാദവിനും ഭൂഷണിനുമെതിരെ 11 അംഗങ്ങളാണ് വോട്ട് ചെയ്തത്. ഇരുവരേയും അനുകൂലിച്ച് 8 അംഗങ്ങളും രംഗത്തെത്തി. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായം മാനിച്ച് ഇരുവരും അച്ചടക്ക നടപടിക്ക് വിധേയരാവുകയായിരുന്നു.

ബുധനാഴ്ച ദേശീയ നിര്‍വാഹക സമിതിക്ക് ദേശീയ കണ്‍ വീനര്‍ സ്ഥാനം ഒഴിഞ്ഞതായി വ്യക്തമാക്കി അരവിന്ദ് കേജരിവാള്‍ രാജിക്കത്ത് നല്‍കിയിരുന്നു. എന്നാല്‍ രാജിക്കത്ത് പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. നിലവില്‍ കേജരിവാള്‍ തന്നെയാണ് പാര്‍ട്ടിയുടെ ദേശീയ കണ്‍ വീനര്‍.

പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിക്കണമെന്നായിരുന്നു പാര്‍ട്ടിക്കുള്ളിലുയര്‍ന്ന ആവശ്യം. അപ്പോള്‍ യാദവിനേയും ഭൂഷണേയും കമ്മിറ്റിയില്‍ നിന്നും നീക്കാമെന്നും ആവശ്യമുയര്‍ന്നിരുന്നു. അത് ഇരുവരുടേയും മനസിനെ മുറിവേല്‍പ്പിക്കില്ലെന്നും സംസാരമുണ്ടായി. എന്നാല്‍ ആ ആശയം ഒടുവില്‍ അട്ടിമറിക്കപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ഒരു നേതാവ് വെളിപ്പെടുത്തി.
Aam Aadmi Party, Arvind Kejriwal, Delhi Chief Minister, AAP, Cabinet, Manish Sisodia, Yogendra Yadav
ഡല്‍ഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോഡിയയാണ് ഒടുവിലത്തെ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. സഞ്ജയ് സിംഗ് അതേറ്റുപിടിച്ചു. അങ്ങനെ യാദവും ഭൂഷണും ഉന്നത സമിതിയില്‍ നിന്ന് പുറത്തായി. കേജരിവാളിന്റെ രാജി പാര്‍ട്ടി നിരസിക്കുകയും ചെയ്തു.

ഡല്‍ഹി തിരഞ്ഞെടുപ്പിന് ശേഷമാണ് പാര്‍ട്ടിക്കുള്ളില്‍ ചേരിപ്പോര് ആരംഭിച്ചത്. ഫെബ്രുവരി 26ന് ഗാസിയാബാദിലെ കേജരിവാളിന്റെ വസതിയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ കേജരിവാള്‍ ആശങ്കാകുലനായി കാണപ്പെട്ടിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി പദവും കണ്‍ വീനര്‍ സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് രാജിസന്നദ്ധത അറിയിച്ചു. എന്നാല്‍ കേജരിവാളിന്റെ ആവശ്യം പാര്‍ട്ടി നിരസിച്ചു.

എ.എ.പി ഉന്നത സമിതിയില്‍ നിന്നും 6 പേരെ ഒഴിവാക്കിയാല്‍ മാത്രമേ തനിക്ക് കണ്‍ വീനര്‍ സ്ഥാനത്ത് തുടരാനാകൂ എന്ന് കേജരിവാള്‍ പറഞ്ഞിരുന്നു പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത നേതാവ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസവും ദേശീയ നിര്‍വാഹക സമിതി ചേരുന്നതിന് മുന്‍പ് പാര്‍ട്ടിയിലെ പ്രമുഖര്‍ കേജരിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജിയില്‍ കേജരിവാള്‍ ഉറച്ച് നിന്നുവെന്നാണ് റിപോര്‍ട്ട്. ഇതേതുടര്‍ന്ന് കേജരിവാളിനെ അനുനയിപ്പിക്കാനാണ് യോഗേന്ദ്ര യാദവിനേയും ഭൂഷണേയും തരം താഴ്ത്തിയതെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു.

SUMMARY: A majority vote removed Yogendra Yadav and Prashant Bhushan from the party's top decision-making body, but it was Arvind Kejriwal who was behind the ouster, sources privy to the national executive meet said on Thursday.

Keywords: Aam Aadmi Party, Arvind Kejriwal, Delhi Chief Minister, AAP, Cabinet, Manish Sisodia, Yogendra Yadav

Post a Comment