Follow KVARTHA on Google news Follow Us!
ad

വിവരമൊക്കെ കുറച്ച് മതി! വിവരാവകാശ നിയമപ്രകാരം ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ തള്ളിയത് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: (www.kvartha.com 05/03/2015) വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ ഏറ്റവും കൂടുതല്‍ തള്ളിയത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന് റിപോര്‍ട്ട്. Central Information Commission, Prime Minister, PMO, RTI,
ന്യൂഡല്‍ഹി: (www.kvartha.com 05/03/2015) വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ ഏറ്റവും കൂടുതല്‍ തള്ളിയത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന് റിപോര്‍ട്ട്. കേന്ദ്ര വിവരാവകാശ കമ്മീഷന്‍ പുറത്തുവിട്ട വാര്‍ഷീക റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

സഹകരണ മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസുമാണ് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കപ്പെട്ട ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ തള്ളിയത്.

സഹകരണ മന്ത്രാലയം 28.85 ശതമാനവും പ്രധാനമന്ത്രിയുടെ ഓഫീസ് 20.49 ശതമാനവും അപേക്ഷകളാണ് തള്ളിയത്. ധനകാര്യ മന്ത്രാലയം 19.16 ശതമാനം ഹര്‍ജികളാണ് തള്ളിയത്.

Central Information Commission, Prime Minister, PMO, RTI,
ഊര്‍ജ്ജ ആഭ്യന്തര മന്ത്രാലയങ്ങളാണ് തൊട്ടുപിന്നില്‍. ക്യാബിനറ്റ് സെക്രട്ടേറിയേറ്റ്. പ്രതിരോധമന്ത്രാലയം, പ്രസിഡന്റിന്റെ കാര്യാലയം, ഹൗസിംഗ് മന്ത്രാലയം, പ്രകൃതിവാതകം, പെട്രോളിയം മന്ത്രാലയങ്ങളും വിവരാവകാശ അപേക്ഷ തള്ളിയതില്‍ മൂന്നാം സ്ഥാനത്താണ്.

SUMMARY: An annual CIC report that was released on Wednesday revealed that the Prime Minister's Office is among the top public authorities that rejected the maximum number of RTI applications received during the year 2013-14.

Keywords: Central Information Commission, Prime Minister, PMO, RTI,

Post a Comment