Follow KVARTHA on Google news Follow Us!
ad

പാക്കിസ്ഥാനെ പ്രകീര്‍ത്തിക്കുന്ന ഇന്ത്യക്കാരെ ഷൂസുകൊണ്ട് അടിക്കണം: സാധ്വി ബാലിക സരസ്വതി

ഭോപാല്‍(മദ്ധ്യപ്രദേശ്): (www.kvartha.com 05/03/2015) സാധ്വി പ്രചിക്ക് പിന്നാലെ മറ്റൊരു സന്യാസിനിയും വിവാദ പരാമര്‍ശങ്ങളുമായി ശ്രദ്ധ നേടുന്നുSadhvi Prachi, BJP, Gjar Vapasi, Love Jihad, Congress, India, Bollywood, Khan, Rahul Gandhi, Swadhi Balika Saraswathy, Indians, Shoe, Hit, Pakistan,
ഭോപാല്‍(മദ്ധ്യപ്രദേശ്): (www.kvartha.com 05/03/2015) സാധ്വി പ്രചിക്ക് പിന്നാലെ മറ്റൊരു സന്യാസിനിയും വിവാദ പരാമര്‍ശങ്ങളുമായി ശ്രദ്ധ നേടുന്നു. വിഎച്ച്പി നേതാവ് സാധ്വി ബാലിക സരസ്വതിയാണ് വിവാദ പരാമര്‍ശം നടത്തി മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചത്. പാക്കിസ്ഥാനെ പ്രകീര്‍ത്തിക്കുന്ന ഇന്ത്യക്കാരെ ഷൂസുകൊണ്ട് അടിക്കണമെന്നായിരുന്നു ഇവരുടെ പ്രസ്താവന.

മദ്ധ്യപ്രദേശില്‍ നടക്കുന്ന ഹിന്ദു സമാജോത്സവ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയില്‍ ജീവിക്കുകയും ഭക്ഷിക്കുകയും ചെയ്ത് പാക്കിസ്ഥാനെ പ്രകീര്‍ത്തിക്കുന്ന ഇന്ത്യക്കാരെ ഷൂസുകൊണ്ട് അടിച്ച് പാക്കിസ്ഥാനിലേയ്ക്ക് നാടുകടത്തണമെന്നായിരുന്നു ബാലിക സരസ്വതിയുടെ പ്രസ്താവന.

Sadhvi Prachi, BJP, Gjar Vapasi, Love Jihad, Congress, India, Bollywood, Khan, Rahul Gandhi, Swadhi Balika Saraswathy, Indians, Shoe, Hit, Pakistan,ഹിന്ദുക്കള്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പറഞ്ഞ അവര്‍ ഇസ്ലാമാബാദിലും ഒരു രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ ബാലിക സരസ്വതി വര്‍ഗീയ പ്രസംഗം നടത്തിയതായി ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി.

SUMMARY: After sadhvi Prachi's controversial statement, VHP leader sadhvi Balika Saraswati has now stoked a controversy by saying that people who live in India and praise Pakistan should be "hit with shoes" and sent to that country.

Keywords: Sadhvi Prachi, BJP, Gjar Vapasi, Love Jihad, Congress, India, Bollywood, Khan, Rahul Gandhi, Swadhi Balika Saraswathy, Indians, Shoe, Hit, Pakistan,

Post a Comment