Follow KVARTHA on Google news Follow Us!
ad

ബീഫ് നിരോധനത്തിന് പിന്നാലെ മഹാരാഷ്ട്ര മുസ്ലീങ്ങള്‍ക്ക് മറ്റൊരു തിരിച്ചടി; ഫദ്‌നാവീസ് സര്‍ക്കാര്‍ 5 ശതമാനം സംവരണവും നിറുത്തലാക്കി

മുംബൈ: (www.kvartha.com 05/03/2015) മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ മുസ്ലീം വിരുദ്ധ പദ്ധതികളുമായി മുന്നോട്ട്. Naharashtra, Devendra Fadnavis, Congress-NCP, Reservation, Muslims, Scraped, BJP, Shivsena
മുംബൈ: (www.kvartha.com 05/03/2015) മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ മുസ്ലീം വിരുദ്ധ പദ്ധതികളുമായി മുന്നോട്ട്. ബീഫ് നിരോധനത്തിന് പിന്നാലെ സംസ്ഥാനത്ത് മുസ്ലീങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ ഏര്‍പ്പെടുത്തിയിരുന്ന 5 ശതമാനം സം വരണവും സര്‍ക്കാര്‍ നിറുത്തലാക്കി. കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം നയിച്ചിരുന്ന മുന്‍ സര്‍ക്കാരാണ് മഹാരാഷ്ട്രയില്‍ മുസ്ലീങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിരുന്നത്.

നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു ഈ സംവരണം ഏര്‍പ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്. സംവരണം ഏര്‍പ്പെടുത്തുന്നതിന് പാസാക്കിയ ഓര്‍ഡിനന്‍സ് ഡിസംബര്‍ 23ന് കാലാവധി പിന്നിട്ടതായി മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രമേയമത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു മുന്‍ സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തിയത്. മറാഠകള്‍ക്ക് 16 ശതമാനവും മുസ്ലീങ്ങള്‍ക്ക് 5 ശതമാനവുമായിരുന്നു സംവരണം.

Naharashtra, Devendra Fadnavis, Congress-NCP, Reservation, Muslims, Scraped, BJP, Shivsenaഒക്ടോബര്‍ 15 2014നായിരുന്നു മഹാരാഷ്ട്രയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. തുടര്‍ന്നാണ് ഫദ്‌നാവീസിന്റെ നേതൃത്വത്തില്‍ ബിജെപിശിവസേന സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

SUMMARY: Maharashtra government has scrapped the five per cent reservation for Muslims in government jobs as announced by the former Congress-NCP government just before Assembly polls last year.

Keywords: Naharashtra, Devendra Fadnavis, Congress-NCP, Reservation, Muslims, Scraped, BJP, Shivsena

Post a Comment