Follow KVARTHA on Google news Follow Us!
ad

ബിന്ധ്യാസിന്റെ കോടതിയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളില്‍ തിരിമറി

കൊച്ചി ബഌക്ക് മെയിലിംഗ് കേസില്‍ അറസ്റ്റിലായ ബിന്ധ്യാസിന്റെ (സൂര്യ) കൈയില്‍ നിന്നും Kochi, Court, Gold, Mobil Phone, Controversy, Kerala,
കൊച്ചി: (www.kvartha.com 05.03.2015) കൊച്ചി ബഌക്ക് മെയിലിംഗ് കേസില്‍ അറസ്റ്റിലായ ബിന്ധ്യാസിന്റെ (സൂര്യ) കൈയില്‍ നിന്നും അന്വേഷണസംഘം പിടിച്ചെടുത്ത് കോടതിയില്‍ സമര്‍പ്പിച്ച സ്വര്‍ണാഭരണങ്ങളില്‍ തിരിമറി നടന്നതായി റിപോര്‍ട്ട്. ബിന്ധ്യാസിന്റെ സ്വര്‍ണാഭരണങ്ങള്‍ കോടതി തിരികെ നല്‍കിയപ്പോഴാണ് അതില്‍ ചില ആഭരണങ്ങളില്‍ തിരിമറി നടന്നതായി ബിന്ധ്യാസ് അറിയിച്ചത്.

ഇതേതുടര്‍ന്ന് അവ കൈപറ്റാന്‍ ബിന്ധ്യാസ് തയ്യാറായില്ല. തന്റെ യഥാര്‍ത്ഥ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു കിട്ടാനായി ബിന്ധ്യാസ്  കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് സൂചന. ഇതോടെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് വീണ്ടും വിവാദത്തിലേക്ക് നീങ്ങുകയാണ്. അറസ്റ്റ് ചെയ്യുന്ന അവസരത്തില്‍ ബിന്ധ്യാസ് ധരിച്ചിരുന്ന കല്ലുവെച്ച മാല, ഒരു സെറ്റ് കമ്മല്‍, ആറു മോതിരം എന്നിവയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചത്.

ഇതോടൊപ്പം ആള്‍ട്ടോ കാര്‍, രണ്ടു മൊബൈലുകള്‍, ലാപ്‌ടോപ്പ് എന്നിവയും ഉണ്ടായിരുന്നു. ജാമ്യത്തിലിറങ്ങിയ ബിന്ധ്യാസ് കോടതി മുറിയില്‍ വെച്ച ആഭരണങ്ങള്‍  തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ പരിഗണിച്ച കോടതി സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുനല്‍കാന്‍ അനുമതി നല്‍കിയതോടെയാണ് ആഭരണങ്ങളില്‍ തിരിമറി നടന്നതായി അറിയുന്നത്.

ആറു മോതിരങ്ങളില്‍ രണ്ടെണ്ണം തന്റേതല്ലെന്നാണ് ബിന്ധ്യാസ് പറയുന്നത്. മൂന്നു ഗ്രാം തൂക്കമുണ്ടായിരുന്ന മോതിരങ്ങളില്‍ തൂക്ക വ്യത്യാസവുമുണ്ടെന്നും ഇവര്‍ പറയുന്നു. ഇതേ തുടര്‍ന്ന് രണ്ടു മോതിരം ബിന്ധ്യാസ് കോടതിയില്‍ തിരികെ നല്‍കുകയായിരുന്നു. അന്വേഷണസംഘത്തിന്റെ കൈയ്യിലിരിക്കുമ്പോഴോ കോടതിയില്‍ വെച്ചോ മോതിരത്തില്‍ തിരിമറി നടന്നതായാണ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിന്ധ്യാസ് പരാതി നല്‍കിയാല്‍ അത് കൂടുതല്‍ വിവാദമുണ്ടാക്കുമെന്നാണ് കരുതുന്നത്.
Kochi, Court, Gold, Mobil Phone,
അതേസമയം കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന കാര്‍ ബിന്ധ്യാസിന് കൈമാറി. ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കേസിലെ സുപ്രധാന തെളിവായതിനാല്‍ കോടതി വിട്ടു നല്‍കിയിട്ടില്ല. കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് ബിന്ധ്യ തോമസ്, റുക്‌സാന എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘം പിടിയിലായത്. ഈ കേസിലെ പ്രധാന പ്രതികളിലൊരാളായ ജയചന്ദ്രനെ എം.എല്‍.എ ഹോസ്റ്റലില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. സംഭവം വലിയ വിവാദമായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kochi, Court, Gold, Mobil Phone, Controversy, Kerala.

Post a Comment