ജനിച്ച് 3ാം ദിവസം നഷ്ടപ്പെട്ട മകളെ മാതാപിതാക്കള്‍ക്ക് 17 വര്‍ഷത്തിനു ശേഷം തിരിച്ചുകിട്ടി

കേപ്ടൗണ്‍: (www.kvartha.com 28.02.2015) ജനിച്ച് മൂന്നാം ദിവസം നഷ്ടപ്പെട്ട മകളെ മാതാപിതാക്കള്‍ക്ക് 17 വര്‍ഷത്തിന് ശേഷം തിരിച്ച് കിട്ടി. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലാണ് സംഭവം.

കേപ് ടൗണ്‍ നിവാസികളായ മോര്‍നേ-സെലസ്റ്റ് നഴ്‌സ് ദമ്പതിമാരുടെ മകളെയാണ് 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1997 ല്‍ ആശുപത്രിയില്‍ വെച്ച് നഷ്ടപ്പെട്ടത്. ആശുപത്രിയില്‍  പ്രസവ പരിചരണത്തില്‍ കഴിഞ്ഞിരുന്ന അമ്മയില്‍ നിന്നും കുഞ്ഞിനെ അപരിചിതയായ സ്ത്രീ തട്ടിക്കൊണ്ട് പോവുകയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂളില്‍ വെച്ചാണ് ഇപ്പോള്‍  നഷ്ടപ്പെട്ട മകളെ മാതാപിതാക്കള്‍ക്ക് തിരിച്ചുകിട്ടിയിരിക്കുന്നത്. പെണ്‍കുട്ടിയും അനിയത്തിയും തമ്മിലുള്ള രൂപസാദൃശ്യമാണ് മകളെ തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്ക് സഹായകമായത്. സീഫണി നഴ്‌സ് എന്ന 17കാരിയ്ക്കാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മാതാപിതാക്കളെ തിരിച്ച് കിട്ടിയിരിക്കുന്നത്.

മോര്‍നേസെലസ്റ്റ് -നഴ്‌സ് ദമ്പതിമാരുടെ ആദ്യത്തെ കണ്‍മണിയായിരുന്നു സീഫണി. ഇവരുടെ മറ്റൊരു മകളായ കാസിഡി നഴ്‌സും സീഫണിയുടെ അതേ സ്‌കൂളില്‍ തന്നെയായിരുന്നു പഠിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള രൂപസാദൃശ്യം അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ആശയക്കുഴപ്പത്തിലാക്കി. സഹപാഠികളായ ഇരുവരും സഹോദരിമാരാണോ എന്ന് ചോദിയ്ക്കാന്‍ തുടങ്ങിയതോടെ കാസിഡി ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

ആദ്യത്തെ കുഞ്ഞിനെ നഷ്ടമായ മാതാപിതാക്കള്‍ക്ക് കാസിഡിയെ പോലുള്ള പെണ്‍കുട്ടി തങ്ങളുടെ മകളാണെന്ന സംശയത്തിനിടവരുത്തി. തുടര്‍ന്ന് കാസിഡിയോട് സീഫണിയെ  വീട്ടിലേക്ക് വിളിപ്പിച്ച ദമ്പതിമാര്‍ ഇത് തങ്ങളുടെ മകള്‍ തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സീഫണി തങ്ങളുടെ മകളാണെന്നും ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ രംഗത്തെത്തുകയായിരുന്നു.

Mother reunited with stolen daughter 17 years after she was snatched, South Africa, പരിശോധനയില്‍ സീഫണി ദമ്പതിമാരുടെ മകളാണെന്ന് തെളിയുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സീഫണിയെ തട്ടിക്കൊണ്ട് പോയ വളര്‍ത്തമ്മയായ 50കാരിയേയും ഭര്‍ത്താവിനേയും പോലീസ് അറസ്റ്റ് ചെയ്തു.

മക്കളില്ലാത്തതിനാലാണ് ഇവര്‍ കുട്ടിയെ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. തന്റെ മകളെ തട്ടിയെടുത്ത് 17 വര്‍ഷങ്ങള്‍ അകറ്റിയവര്‍ക്ക് മാപ്പില്ലെന്നാണ് സീഫണിയുടെ മാതാവ്  പറയുന്നത്. മകളെ നഷ്ടപ്പെട്ട് ഓരോ വര്‍ഷം കഴിയുമ്പോഴും സീഫണിയുടെ പിറന്നാള്‍ ദമ്പതിമാര്‍ ആഘോഷിക്കുമായിരുന്നു. സീഫണിക്ക് രണ്ട് സഹോദരങ്ങള്‍ കൂടിയുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
നാല് വര്‍ഷം മുമ്പ് ഫുട്‌ബോള്‍ കളിക്കിടെ പരിക്കേറ്റ യുവാവ് മരിച്ചു
Keywords: Mother reunited with stolen daughter 17 years after she was snatched, South Africa, Hospital, Kidnap, Parents, House, Couples, World.

Post a Comment

Previous Post Next Post