ആനകളെ അറുത്ത് ഒരു മില്യണ്‍ ഡോളര്‍ ചിലവില്‍ ഒരു പിറന്നാളാഘോഷം; ആരുടേതാണെന്നറിയാമോ?

വിക്ടോറിയ ഫാള്‍സ്(സിംബാബ് വേ): (www.kvartha.com 28/02/2015) ഒരു ആഡംബര പിറന്നാളാഘോഷത്തിന് വേദിയാവുകയാണ് സിംബാബ് വേയിലെ വികോടോറിയ ഫാള്‍സ്. പ്രസിഡന്റായ റോബര്‍ട്ട് മുഗാബേയുടെ തൊണ്ണൂറ്റിയൊന്നാം പിറന്നാളാഘോഷമാണിവിടെ നടക്കുന്നത്.
ഒരു മില്യണ്‍ ഡോളറാണ് പിറന്നാള്‍ ആഘോഷങ്ങളുടെ ചിലവ്. ആനകളെ അറുത്താണ് സദ്യ ഒരുക്കുന്നത്. അത്യാഡംബര പിറന്നാള്‍ ആഘോഷത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Zimbabwe, President, Robert Mugabe, Birthday, Celebration, ദശലക്ഷക്കണക്കിനാളുകള്‍ പട്ടിണി കിടക്കുന്ന സിംബാബ് വേ പ്രസിഡന്റ് ഇത്തരത്തില്‍ പിറന്നാള്‍ ആഘോഷിക്കുന്നത് നീതിയല്ലെന്നാണ് അവരുടെ വാദം. 1980ല്‍ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ച അന്നുമുതല്‍ മുഗാബേയാണിവിടുത്തെ പ്രസിഡന്റ്. ഏറ്റവും പഴക്കവും പ്രായവുമേറിയ രാഷ്ട്രനേതാവാണ് മുഗാബേ.

ഒരു സ്വാതന്ത്ര്യ സമര സേനാനിയെന്ന് മുഗാബേയെ അനുയായികള്‍ വിശേഷിപ്പിക്കുമ്പോള്‍ അദ്ദേഹം കഴിഞ്ഞ ദശകങ്ങളില്‍ വടക്കേ ആഫ്രിക്കയുടെ അക്ഷയപാത്രമായ സിംബാബ് വേയെ ഒഴിഞ്ഞ ബാസ്‌ക്കറ്റാക്കി മാറ്റിയെന്ന് വിമര്‍ശകരും ആരോപിക്കുന്നു.

വെള്ളക്കാരുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമികള്‍ പിടിച്ചെടുത്ത് കറുത്ത വര്‍ഗക്കാര്‍ക്ക് ദാനം നല്‍കിയത് മുഗാബേയ്ക്ക് വന്‍ തിരിച്ചടിയായി. കാര്‍ഷീക ഉപകരണങ്ങള്‍ സ്വന്തമായില്ലാത്ത കര്‍ഷകര്‍ക്ക് നോക്കി നടത്താന്‍ കഴിയുന്നതിലും കൂടുതല്‍ ഭൂപ്രദേശങ്ങളാണ് മുഗാബേ നല്‍കിയത്. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ മുഗാബെ ഇക്കാര്യം തുറന്നുസമ്മതിച്ചിരുന്നു.

SUMMARY: Zimbabwean President Robert Mugabe on Saturday will celebrate his 91st birthday will a million dollar bash attended by thousands of faithful party supporters.

Keywords: Zimbabwe, President, Robert Mugabe, Birthday, Celebration,

Post a Comment

Previous Post Next Post