ആദ്യം ഇന്ത്യ', അതാണ് എന്റെ സര്‍ക്കാരിന്റെ ഒരേയൊരു മതം: മോഡി

ന്യൂഡല്‍ഹി: (www.kvartha.com 28/02/2015) ആദ്യം ഇന്ത്യ എന്നതാണ് തന്റെ സര്‍ക്കാരിന്റെ ഒരേയൊരു മതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പുരോഗതിക്ക് ഊന്നല്‍ നല്‍കി എല്ലാവര്‍ക്കും വികസനമെന്ന ആശയത്തില്‍ അധിഷ്ഠിതമായിരിക്കും സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും മോഡി പറഞ്ഞു.

ലോക്‌സഭയില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദിപ്രകടനം നടത്തുന്നതിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ കര്‍ഷക വിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് തിരുത്തുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

ഓരോ സംസ്ഥാനങ്ങളും ഭരിക്കുന്ന പാര്‍ട്ടികളുടെ കൊടികളുടെ നിറമല്ല, മറിച്ച് ത്രിവര്‍ണ പതാകയാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നതെന്നും മോഡി പറഞ്ഞു. സംസ്ഥാനങ്ങള്‍ ഏത് പാര്‍ട്ടികള്‍ ഭരിച്ചാലും അവരോട് കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SUMMARY: Prime Minister Narendra Modi on Friday said his government, which followed the religion of "India first", was working keeping in mind the thought of "development of all" with particular emphasis on the northeastern part of the country.
 RSS, Mohan Bhagwat, Mother Teressa, Congress, BJP, Aam Aadmi Party, Chief Minister, Arvind Kejriwal, PM Modi
Keywords: RSS, Mohan Bhagwat, Mother Teressa, Congress, BJP, Aam Aadmi Party, Chief Minister, Arvind Kejriwal, PM Modi

Post a Comment

Previous Post Next Post