Follow KVARTHA on Google news Follow Us!
ad

സാമ്പത്തിക സര്‍വെ: എട്ടു മുതല്‍ എട്ടര ശതമാനം വരെ വളര്‍ച്ച നേടുമെന്ന് ധനമന്ത്രി

സാമ്പത്തിക സര്‍വെ മേശപ്പുറത്ത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അടുത്ത സാമ്പത്തികNew Delhi, Economic Crisis, Parliament, Budget, Minister, National,
ഡെല്‍ഹി: (www.kvartha.com 27.02.2015) സാമ്പത്തിക സര്‍വെ മേശപ്പുറത്ത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അടുത്ത സാമ്പത്തിക വര്‍ഷം എട്ടു മുതല്‍ എട്ടര ശതമാനം വരെ വളര്‍ച്ച നേടുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച സാമ്പത്തിക സര്‍വേ റിപോര്‍ട്ടിലാണ് ജെയ്റ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.

നടപ്പു സാമ്പത്തിക വര്‍ഷം 7.4 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയിട്ടുണ്ട്. രാജ്യത്തെ നാണ്യപ്പെരുപ്പം പിടിച്ചുനിര്‍ത്താനായെന്നും ഇന്ധനവിലയില്‍ വന്ന കുറവ് രാജ്യത്തെ സാമ്പത്തിക രംഗത്തിനു കരുത്തു പകര്‍ന്നെന്നും സാമ്പത്തിക സര്‍വേ വിലയിരുത്തി.

ധനക്കമ്മി കുറയ്ക്കാന്‍ സര്‍ക്കാര്‍ ചെലവുചുരുക്കല്‍ നടപടികളുമായി മുന്നോട്ടു പോകണം. കാര്‍ഷിക വളര്‍ച്ച കുറഞ്ഞു. 2014- 15 വര്‍ഷം ഭക്ഷ്യ- ധാന്യോല്‍പാദനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. നാണ്യപ്പെരുപ്പം കുറയുന്നത് രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ ശക്തിപ്പെടുന്നതിന്റെ സൂചനയാണെന്നും സാമ്പത്തിക സര്‍വേയില്‍ പറയുന്നു.

മണ്ണെണ്ണ സബ്‌സിഡി ലഭിക്കുന്നത് ധനികര്‍ക്കാണെന്നും അത് അര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.  അടുത്ത ദിവസം അവതരിപ്പിക്കുന്ന പൊതു ബജറ്റിന് മുന്നോടിയായാണ് സാമ്പത്തിക സര്‍വേ റിപോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചത്.

Economic Survey 32 key highlights: FM Arun Jaitley sets stage for big bang reforms,സാമ്പത്തിക സര്‍വേ മേശപ്പുറത്തുവച്ചതിന്റെ പശ്ചാത്തലത്തില്‍ ഓഹരിവിപണികളില്‍ കാര്യമായ
ഉണര്‍വു പ്രകടമായിട്ടുണ്ട്. തുടര്‍ച്ചയായ നഷ്ടത്തിനു ശേഷമാണ് ഓഹരി വിപണികളില്‍ ഉണര്‍വുണ്ടായത്. സെന്‍സെക്‌സ് ഇരുനൂറിലേറെയും നിഫ്റ്റി എണ്‍പതു പോയിന്റിലേറെയും ഉയര്‍ന്നിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഷാക്കിര്‍ വധം: പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ നല്‍കി

Keywords:  Economic Survey 32 key highlights: FM Arun Jaitley sets stage for big bang reforms, New Delhi, Economic Crisis, Parliament, Budget, Minister, National.

Post a Comment