Follow KVARTHA on Google news Follow Us!
ad

സൗദി അബ്ദുല്ല രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റിയാദ്: (www.kvartha.com 31.12.2014) സൗദി അറേബ്യയുടെ അബ്ദുല്ല രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി രാജകീയ കോടതി. Saudi Arabia, King Abdullah, Hospital, Admitted,
റിയാദ്: (www.kvartha.com 31.12.2014) സൗദി അറേബ്യയുടെ അബ്ദുല്ല രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി രാജകീയ കോടതി. വൈദ്യപരിശോധനയ്ക്കായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

91കാരനായ അബ്ദുല്ല രാജാവിനെ റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അബ്ദുല്ല രാജാവിന്റെ ആശുപത്രി വാസങ്ങള്‍ അടിക്കടിയുണ്ടാകുന്നത് അടുത്ത കിരീടധാരി ആരെന്ന ചോദ്യമുയര്‍ത്തുന്നുണ്ട്.

Saudi Arabia, King Abdullah, Hospital, Admitted, അബ്ദുല്ല രാജാവിന്റെ അര്‍ദ്ധസഹോദരന്‍ സല്‍മാന്‍ (77) ആണ് അടുത്ത കിരീട അവകാശി. 2012 ജൂണില്‍ ഇദ്ദേഹത്തെ കിരീടാവകാശിയാക്കി വാഴിച്ചിരുന്നു. രാജകുമാരന്‍ നയഫ് ബിന്‍ അബ്ദുല്‍ അസീസിന്റെ നിര്യാണത്തെതുടര്‍ന്നായിരുന്നു ഇത്.

അടുത്തിടെ നടന്ന സുപ്രധാന പൊതുപരിപാടികളില്ലാം സല്‍മാനാണ് അബ്ദുല്ല രാജാവിനെ പ്രതിനിധീകരിച്ചിരുന്നത്. ഈ മാസം ഖത്തറില്‍ നടന്ന ഗള്‍ഫ് ഉച്ചകോടിയിലും സല്‍മാനായിരുന്നു സൗദിയെ പ്രതിനിധീകരിച്ചത്.

SUMMARY: Riyadh: Saudi Arabia’s ailing King Abdullah, 91, was admitted to hospital on Wednesday for “medical checks,” the royal court said.

Keywords: Saudi Arabia, King Abdullah, Hospital, Admitted,

Post a Comment