Follow KVARTHA on Google news Follow Us!
ad

പുതുവര്‍ഷത്തില്‍ നല്ല കുട്ടിയാകുമെന്ന് പൂനം പാണ്ഡെയുടെ ഉറപ്പ്; വിവാദങ്ങളിലൂടെ ഇനി പ്രശസ്തി വേണ്ട

വിവാദങ്ങളിലൂടെ സ്വന്തമായി മേല്‍വിലാസം ഉണ്ടാക്കിയെടുത്ത ബോളിവുഡ് നടിയും Mumbai, Bollywood, Actress, Controversy, Director, News, National,
മൂംബൈ: (www.kvartha.com 31.12.2014) വിവാദങ്ങളിലൂടെ സ്വന്തമായി മേല്‍വിലാസം ഉണ്ടാക്കിയെടുത്ത ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡേ പുതുവര്‍ഷത്തില്‍ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുമെന്ന് വെളിപ്പെടുത്തി. പുതുവര്‍ഷത്തില്‍ നല്ല കുട്ടിയാകുമെന്ന് പറഞ്ഞ പൂനം വിവാദങ്ങളിലുടെയുളള പ്രശസ്തി ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തി.

സ്വന്തം വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച പോസ്റ്റിലാണ്  പൂനത്തിന്റെ വെളിപ്പെടുത്തല്‍. വിവാദങ്ങളുണ്ടാക്കി  വേണ്ടുന്നതെല്ലാം സ്വന്തമാക്കിയിട്ടുള്ള താന്‍ ഇനിയും വിവാദങ്ങളില്‍ പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ആരാധകരോട് പറഞ്ഞിരിക്കുന്നത്.

 Poonam Pandey: I don't prefer controversies anymore, Mumbai, Bollywood,ഇപ്പോള്‍ മാലിനി ആന്റ് കമ്പനി എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് പൂനം. വീരു കെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് പൂനം അവതരിപ്പിക്കുന്നത്.  തീവ്രവാദത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയ കഥ പറയുന്ന ചിത്രമാണിത്.

2011 ല്‍ ഇന്ത്യ ലോകകപ്പ്  ക്രിക്കറ്റ് നേടിയാല്‍ പൊതുമധ്യത്തില്‍ നഗ്‌നയാകുമെന്ന് പ്രഖ്യാപിച്ച്
പൂനം പാണ്ഡേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മാത്രമല്ല, ബ്രസീല്‍ ലോകകപ്പ് ഫുട്‌ബോള്‍ ജയിക്കുകയും തന്റെ ട്വീറ്റിന് റീ ട്വീറ്റ് ചെയ്യുന്നയാള്‍ക്ക് സ്വന്തം ബ്രാ സമ്മാനമായി നല്‍കുമെന്നും പൂനം വാഗ്ദാനം ചെയ്തിരുന്നു. കുളിമുറിയിലെ സ്വന്തം നഗ്‌നരംഗങ്ങള്‍ വരെ ട്വീറ്റ് ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമാണ് പൂനം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Poonam Pandey: I don't prefer controversies anymore, Mumbai, Bollywood, Actress, Controversy, Director, News, National.

Post a Comment