Follow KVARTHA on Google news Follow Us!
ad

പണം പിരിച്ച് ഡയറി അടിച്ചിറക്കി: കോടതിയുടെ നോട്ടീസ്

സ്വകാര്യ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങില്‍ നിന്നും പണപ്പിരിവ് നടത്തി ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരുടെ Kochi, Kerala, High Court of Kerala, KSEB, New Year
കൊച്ചി: (www.kvartha.com 31.12.2014) സ്വകാര്യ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങില്‍ നിന്നും പണപ്പിരിവ് നടത്തി ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരുടെ സംഘനടകള്‍ ഡയറി പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസയക്കാന്‍ ഉത്തരവായി.

കെ.എസ്.ഇ.ബി മിനി സ്റ്റീരിയില്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് തിരുവനന്തപുരം സ്വദേശി കല്ലൂര്‍ മുരളി കൊടുത്ത ഹര്‍ജി പരിഗണിച്ച് എതിര്‍കക്ഷികളായ കെ.എസ്.ഇ.ബി, വിജിലന്‍സ് ഓഫീസര്‍, ഊര്‍ജ വകുപ്പ് സെക്രട്ടറി, കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പവര്‍ ബോര്‍ഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ എന്നിവര്‍ക്ക് പ്രത്യേക ദൂതന്‍ മുഖേന അടിയന്തിര നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനാണ് ഉത്തരവിട്ടത്.

കേരള ഗവര്‍മെന്റ് സര്‍വന്റ് കോണ്ടക്റ്റ് റൂള്‍ 58 എ പ്രകാരം സ്വകാര്യ വ്യക്തികളില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണപ്പിരിവ് നടത്തി വാണിജ്യ താല്‍പര്യമുളള പരസ്യങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഡയറികളില്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നത് കെ.എസി.ഇ.ബിയിലും നടപ്പാക്കിയിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഉപയോക്താക്കളായ സ്വകാര്യ വ്യക്തികളില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഏതാനും ഇലക്ട്രിസിറ്റ് ബോര്‍ഡ് സംഘടനകള്‍ അമിതമായ പണപ്പിരിവ് നടത്തി സംഘടനയുടെ ഡയറി പ്രസിദ്ധീകരിക്കുന്നത് അഴിമതിക്ക് ഇടയാക്കും. അതിനാല്‍ 2015 വര്‍ഷത്തെ ഡയറി പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kochi, Kerala, High Court of Kerala, KSEB, New Year. 

Post a Comment