Follow KVARTHA on Google news Follow Us!
ad

ഇറച്ചികോഴിക്ക് കിലോ 50 രൂപ: കോഴി - താറാവ് കര്‍ഷകര്‍ ദുരിതത്തില്‍

പക്ഷിപ്പനി ഭീതി പടര്‍ന്നതോടെ കോഴി, താറാവ് കര്‍ഷകര്‍ ദുരിതത്തിലെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് Chicken, Price, Duck, Farmer, Kerala, Paultry, Traders, Patient, Bird flue, Report
കൊച്ചി: (www.kvartha.com 29.11.2014 ) പക്ഷിപ്പനി ഭീതി പടര്‍ന്നതോടെ കോഴി, താറാവ് കര്‍ഷകര്‍ ദുരിതത്തിലെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്സ് സമിതി ഭാരവാഹികള്‍. 80 ശതമാനത്തോളം കച്ചവടമാണ് നഷ്ടമായിരിക്കുന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചിലയിടങ്ങളില്‍ താറാവുകള്‍ക്ക് പക്ഷിപ്പനി ബാധിച്ചുവെങ്കിലും വളര്‍ത്തുകോഴികള്‍ക്ക് അസുഖം ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.

എങ്കിലും കോഴി ഇറച്ചി വിപണനം ഇന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്. കിലോയ്ക്ക് 90 രൂപ വിലയുണ്ടായിരുന്ന കോഴി ഇറച്ചി ഇപ്പോള്‍ 50 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഉല്‍പാദന ചെലവ് ഉള്‍പെടെ കിലോയ്ക്ക് 70 രൂപയോളം കച്ചവടക്കാര്‍ക്ക് മുടക്കുള്ളപ്പോഴും 50 രൂപയ്ക്ക് വില്‍ക്കുന്നത് നഷ്ടത്തിന് ഇടയാക്കിയിരിക്കുകയാണ്.

സംസ്ഥാനത്തെ 10ലക്ഷത്തോളം കോഴികര്‍ഷകരും കച്ചവടക്കാരും ഇത് മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. പക്ഷിപ്പനി സംബന്ധിച്ച് ജനങ്ങള്‍ക്കുണ്ടായിട്ടുള്ള അകാരണമായ ഭീതി അകറ്റുന്നതിനും കോഴികര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ബോധവല്‍ക്കരണം നടത്തുന്നതിനുമായി പഠനക്ലാസും സെമിനാറും സംഘടിപ്പിക്കും. ഡിസംബര്‍ ഒന്നിന് എറണാകുളം ഇടപ്പള്ളി ഹൈവേഗാര്‍ഡന്‍ ഹോട്ടലില്‍ നടക്കുന്ന സെമിനാര്‍ പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്സ് സമിതി പ്രസിഡണ്ട് ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്യും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Chicken, Price, Duck, Farmer, Kerala, Paultry, Traders, Patient, Bird flue, Report. 

Post a Comment