Follow KVARTHA on Google news Follow Us!
ad

സഞ്ജയ് ദത്ത് അനുകൂല പരാമര്‍ശം: മോഹന്‍ലാലിനെ വെട്ടിലാക്കാന്‍ നീക്കം

ഹിന്ദി ചലചിത്രതാരം സഞ്ജയ് ദത്തിനെ 1993ലെ മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിച്ച സുപ്രീംകോടതിവിധിയെക്കുറിച്ചു നടത്തിയ Kochi, Mohanlal, Facebook, Sanjay Dutt, Jail, Case, Complaint, Kerala, Kochi,
കൊച്ചി:(www.kvartha.com 30.11.2014) ഹിന്ദി ചലചിത്രതാരം സഞ്ജയ് ദത്തിനെ 1993ലെ മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിച്ച സുപ്രീംകോടതിവിധിയെക്കുറിച്ചു നടത്തിയ ഫേസ് ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ നടന്‍ മോഹന്‍ലാലിനെ വെട്ടിലാക്കാന്‍ നീക്കം. ഇന്ത്യന്‍ സേന ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ച മോഹന്‍ലാലിന്റെ പരാമര്‍ശം നീതി ന്യായ വ്യവസ്ഥിതിയോടുളള വെല്ലുവിളിയാണെന്നാണ് ആരോപണം. പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് രാഷ്ട്രപതിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലാലിന്റെ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രതിരോധ വകുപ്പ് നിര്‍ദേശം നല്‍കി.

കഴിഞ്ഞ 20 വര്‍ഷം കൊണ്ട് എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സഞ്ജയ് ദത്ത് ഒരു നല്ല പൗരനും സ്‌നേഹമുളള കുടുംബനാഥനും ഏത് സാഹചര്യത്തേയും നേരിടാന്‍ തക്ക ധീരനുമായി പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. കഴിഞ്ഞതെല്ലാം അടഞ്ഞ അധ്യായമായി മാറ്റാന്‍ അദ്ദേഹത്തിന് നമ്മുടെയെല്ലാം അനുതാപത്തിന് അര്‍ഹതയുണ്ട്. അദ്ദേഹത്തിന് ദയവുകിട്ടാനായി ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. എന്നാണ് ലാല്‍ ഫേസ് ബുക്കില്‍ അഭിപ്രായപ്പെട്ടത്.

രാഷ്ട്രപതിക്കു ലഭിച്ച പരാതി അതീവ മുന്‍ഗണനനല്‍കി അന്വേഷിക്കണമെന്ന് പ്രതിരോധവകുപ്പ് അണ്ടര്‍ സെക്രട്ടറി വി.എന്‍. രവീന്ദ്രന്‍ നവംബര്‍ 19ന് നിര്‍ദ്ദേശം നല്‍കി. ആര്‍മിയുടെ ഡിസിപ്ലിന്‍ ആന്റ് വിജിലന്‍സ് വിഭാഗമാണ് അന്വേഷണം നടത്തേണ്ടത്.
സൈന്യത്തില്‍ ലഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന ഒരാള്‍് ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്നത് അച്ചടക്കലംഘനമാണെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ സൈനിക നിയമപ്രകാരം ലാലിനെ വിചാരണചെയ്യണമെന്ന ആവശ്യമാണ് ഉന്നയിച്ചിട്ടുള്ളത്.

Kochi, Mohanlal, Facebook, Sanjay Dutt, Jail, Case, Complaint, Kerala, Kochi, Lt Col Mohanlal in trouble for supporting Sanjay Dutt

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kochi, Mohanlal, Facebook, Sanjay Dutt, Jail, Case, Complaint, Kerala, Kochi, Lt Col Mohanlal in trouble for supporting Sanjay Dutt

Post a Comment