Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ ട്രെയിനില്‍ യുവതിയെ കത്തിച്ചു കൊന്ന കേസ്: തമിഴ്‌നാട് സ്വദേശി പിടിയില്‍

കണ്ണൂരില്‍ ട്രെയിനില്‍ യുവതിയെ കത്തിച്ചു കൊന്ന കേസില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവ് പിടിയില്‍. തമിഴ്‌നാട് തേനി അംബേദ്ക്കര്‍ നഗര്‍ Women, Fire, Killed, Murder, Accused, Custody, Arrest
തൃശൂര്‍: (www.kvartha.com 31.10.2014) കണ്ണൂരില്‍ ട്രെയിനില്‍ യുവതിയെ കത്തിച്ചു കൊന്ന കേസില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവ് പിടിയില്‍. തമിഴ്‌നാട് തേനി അംബേദ്ക്കര്‍ നഗര്‍ സ്വദേശി സുരേഷ് കണ്ണനാ(25)ണ് പിടിയിലായത്. കൊല്ലപ്പെട്ട സ്ത്രീയുടെ ചിത്രങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇയാളെ തൃശൂര്‍ ഈസ്റ്റ് പോലിസ് വ്യാഴാഴ്ച രാത്രി വൈകിയും ചോദ്യം ചെയ്തു വരികയാണ്. ഈ മാസം 20ന് കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയായ ഫാത്വിമയെ അജ്ഞാതനായ യുവാവ് തീകൊളുത്തുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയും യുവാവും മാഹിയില്‍ പോയി മദ്യം വാങ്ങി രാത്രി ഒരുമിച്ച് കണ്ണൂരിലെത്തുകയായിരുന്നു. രാവിലെ മറ്റൊരാള്‍ക്കൊപ്പം പോകാന്‍ തീരുമാനിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നറിയുന്നു.

സംഭവ ദിവസം വെളുപ്പിന് സ്ത്രീ ട്രെയിനില്‍ കിടന്നുറങ്ങവെ പുറത്ത് പോയി പെട്രോള്‍ വാങ്ങിയെത്തിയ പ്രതി സ്ത്രീയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം പുറത്തിറങ്ങി ജനലിലൂടെ പേപ്പര്‍ കത്തിച്ചിടുകയായിരുന്നെന്നാണ് സൂചന. ശരീരത്തില്‍ തീ പടര്‍ന്ന് പുറത്തേക്ക് ചാടിയ സ്ത്രീയെ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകിട്ടോടെ മരിച്ചു. സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന കണ്ണൂര്‍ സ്വദേശി ഗോവിന്ദനെന്ന കഌനിംഗ് തൊഴിലാളിയുടെ നിര്‍ദേശ പ്രകാരം പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം തയ്യാറാക്കി പോലിസ് പുറത്തുവിട്ടിരുന്നു. വെള്ളിയാഴ്ച പോലീസ് അറസ്റ്റ് രേഖപ്പെടുത്തും.

Women, Fire, Killed, Murder, Accused, Custody, Arrest

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Women, Fire, Killed, Murder, Accused, Custody, Arrest, Women murdered inside the train at Kannoor.

Post a Comment