Follow KVARTHA on Google news Follow Us!
ad

ഭോപ്പാല്‍ ദുരന്തത്തിലെ പിടികിട്ടാപ്പുള്ളി വാറന്‍ ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു

ഫ്‌ലോറിഡ: (www.kvartha.com 31.10.2014) അയ്യായിരത്തിലേറെ പേരുടെ ജീവനെടുത്ത ഭോപ്പാല്‍ ദുരന്തത്തിലെ പിടികിട്ടാപ്പുള്ളീ വാറന്‍ ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു. Bhopal tragedy, Warren M Anderson, Chairman, Union carbide Corporation, Gas Leak,
ഫ്‌ലോറിഡ: (www.kvartha.com 31.10.2014) അയ്യായിരത്തിലേറെ പേരുടെ ജീവനെടുത്ത ഭോപ്പാല്‍ ദുരന്തത്തിലെ പിടികിട്ടാപ്പുള്ളീ വാറന്‍ ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു. 1984ല്‍ ദുരന്തം നടക്കുമ്പോള്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ സി.ഇ.ഒ ആയിരുന്നു വാറന്‍ ആന്‍ഡേഴ്‌സണ്‍. ഫ്‌ലോറിഡയിലെ നഴ്‌സിംഗ് ഹോമില്‍ വെച്ച് സെപ്റ്റംബര്‍ 29നായിരുന്നു മരണം. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് ആന്‍ഡേഴ്‌സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Bhopal tragedy, Warren M Anderson, Chairman, Union carbide Corporation, Gas Leak,എന്നാല്‍ ആന്‍ഡേഴ്‌സന്റെ മരണ വിവരം ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നില്ല. സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കിയ രേഖകളില്‍ നിന്നാണ് മരണവാര്‍ത്ത പുറത്തായത്.

1984 ഡിസംബര്‍ 2,3 തീയതികളിലായിരുന്നു ഭോപ്പാലിലെ കാര്‍ബൈഡ് ഫാക്ടറിയില്‍ വിഷ വാതകം ചോര്‍ന്നത്. 1986ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ആന്‍ഡേഴ്‌സണ്‍ ഇന്ത്യ വിട്ടു.

പിന്നീട് ഇന്ത്യയിലെത്തിയ ആന്‍ഡേഴ്‌സണെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യം ലഭിച്ചശേഷം ഇയാള്‍ വീണ്ടും ഇന്ത്യ വിട്ടു. 1992ല്‍ ഭോപ്പാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആന്‍ഡേഴ്‌സണെ പിടികിട്ടാപ്പുള്ളീയായി പ്രഖ്യാപിച്ചു. എന്നാല്‍ തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക ആന്‍ഡേഴ്‌സണെ വിട്ടുനല്‍കാന്‍ തയ്യാറായില്ല. ഇന്ത്യ ഇയാള്‍ക്കെതിരെ പലവട്ടം വാറന്റ് പൂറപ്പെടുവിച്ചിട്ടും ഇയാള്‍ കോടതിയില്‍ ഹാജരാകാന്‍ തയ്യാറായില്ല.

SUMMARY: Warren M Anderson, who was the chairman of the US-based Union Carbide Corporation when a poisonous gas leak at the company’s plant in Bhopal killed thousands, is dead.

Keywords: Bhopal tragedy, Warren M Anderson, Chairman, Union carbide Corporation, Gas Leak,

Post a Comment