Follow KVARTHA on Google news Follow Us!
ad

ലോക യൂത്ത് ചെസ് കിരീടം നിഹാല്‍ സരിന്

ക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ലോക യൂത്ത് ചെസ് ചാംപ്യന്‍ഷിപ്പില്‍ അണ്ടര്‍ 10 വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി നിഹാല്‍ സരിന് Kerala, Thrissur, Student, Boy, Nihal Sarin wins world U-10 chess title
തൃശൂര്‍:(www.kvartha.com 30.09.2014) ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ലോക യൂത്ത് ചെസ് ചാംപ്യന്‍ഷിപ്പില്‍ അണ്ടര്‍ 10 വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി നിഹാല്‍ സരിന് കിരീടം. തൃശൂര്‍ ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ കൊച്ചു മിടുക്കന്‍. ഒമ്പത് പോയിന്റോടെയാണ് നിഹാല്‍ സ്വപ്ന തുല്യ നേട്ടം കൈവരിച്ചത്.

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിഡെ റേറ്റഡ് താരമാണ് നിഹാല്‍. മുളങ്കുത്തുകാവ് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ.സരിന്‍, ഡോ.ഷിജില്‍ ദമ്പതികളുടെ മകനാണ് നിഹാല്‍. കഴിഞ്ഞ വര്‍ഷം ദുബൈയില്‍ നടന്ന ലോക യൂത്ത് ചെസ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തുവെങ്കിലും വിജയിക്കാനായിരുന്നില്ല. ലോക അണ്ടര്‍ 10 കിറ്റ്‌സ് വിഭാഗം ചാംപ്യന്‍, ദേശീയ അണ്ടര്‍ ഒമ്പത് വിഭാഗം ചാംമ്പ്യന്‍ തുടങ്ങി നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് നിഹാല്‍ സരിന്‍.

Kerala, Thrissur, Student, Boy, Nihal Sarin wins world U-10 chess title

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, Thrissur, Student, Boy, Nihal Sarin wins world U-10 chess title

Post a Comment