Follow KVARTHA on Google news Follow Us!
ad

ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബര്‍ ആറിലേക്ക് മാറ്റി

66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലുവര്‍ഷത്തെ Bangalore, Karnataka, Jail, Supreme Court of India, Advocate, Holidays, National,
ബാംഗളൂരു: www.kvartha.com 30.09.2014) 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലുവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബര്‍ ആറിലേക്ക് മാറ്റി. പ്രോസിക്യൂഷന് വിധിപ്പകര്‍പ്പ് ലഭിക്കാത്തതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. ഇതോടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ജയലളിതയ്ക്ക് ജയിലില്‍ തന്നെ കഴിയേണ്ടി വരും.

കഴിഞ്ഞദിവസമാണ് ജയലളിത ബാംഗളൂരു ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പിച്ചത്. ദസറ പ്രമാണിച്ച് കോടതി ഒരാഴ്ച അവധിയായതിനാല്‍, കോടതിയുടെ അവധിക്കാല ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജയലളിതയ്ക്ക് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജെത്മലാനിയാണ് കോടതിയില്‍ ഹാജരായത്. കോടതിയില്‍ 26മാത്തെ ജാമ്യാപേക്ഷയായിരുന്നു ജയലളിതയുടേത്. അതുകൊണ്ടുതന്നെ ഉച്ചകഴിഞ്ഞ് മാത്രമേ ജാമ്യാപേക്ഷയില്‍ തീരുമാനം ഉണ്ടാകുകയുള്ളൂവെന്നാണ് കരുതിയിരുന്നത്.

 Jayalalithaa to remain in jail, bail plea adjourned till Oct 6, Bangalore, Karnataka, Jail, Supreme

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
യുവതിയെ കാണാതായ സംഭവത്തില്‍ ഓംനി വാന്‍ കസ്റ്റഡിയില്‍
Keywords: Jayalalithaa to remain in jail, bail plea adjourned till Oct 6, Bangalore, Karnataka, Jail, Supreme Court of India, Advocate, Holidays, National.

Post a Comment