Follow KVARTHA on Google news Follow Us!
ad

നവാസ് ഷെരീഫിനെതിരെ കൊലക്കുറ്റവും തീവ്രവാദക്കേസും

ഇസ്ലാമാബാദ്: (www.kvartha.com 29.09.2014) പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ വീണ്ടും കൊലക്കുറ്റം ചുമത്തി. ഇPakistan, Nawaz Sharif, FIR, Pakistan Tehreek-i-Insaf, Islamabad
ഇസ്ലാമാബാദ്: (www.kvartha.com 29.09.2014) പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ വീണ്ടും കൊലക്കുറ്റം ചുമത്തി. ഇതു കൂടാതെ തീവ്രവാദക്കേസും ഷെരീഫിനെതിരെ ചുമത്തിയിട്ടുണ്ട്. ആഗസ്റ്റ് 30ന് ഇസ്ലാമാബാദില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടയില്‍ 3 പേര്‍ കൊല്ലപ്പെട്ട കേസാണ് പുതുതായി നവാസ് ഷെരീഫിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. അതേസമയം പാക്കിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് സമര്‍പ്പിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

 Pakistan, Nawaz Sharif, FIR, Pakistan Tehreek-i-Insaf, Islamabadനവാസ് ഷെരീഫിനെക്കൂടാതെ അദ്ദേഹത്തിന്റെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷരീഫും മന്ത്രിമാരുമാണ് കേസിലെ മറ്റ് പ്രതികള്‍. പതിനൊന്ന് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാനും ഇതില്‍ ഉള്‍പ്പെടും. ഇതുകൂടാതെ ഇസ്ലാമാബാദ് ഐജി, ഇസ്ലാമാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍, റെയില്‍ വേ ഐജി എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

SUMMARY: Islamabad: Police registered a second First Information Report (FIR) against Pakistan Prime Minister Nawaz Sharif and 10 others over the alleged killing of three political activists Aug 30, reports stated on Monday.

Keywords: Pakistan, Nawaz Sharif, FIR, Pakistan Tehreek-i-Insaf, Islamabad

Post a Comment