Follow KVARTHA on Google news Follow Us!
ad

ഐസിലിനെതിരെ യുദ്ധം ചെയ്യാന്‍ ഇന്ത്യന്‍ സൈന്യത്തെ അയക്കരുത്: സിപിഐഎം

ന്യൂഡല്‍ഹി: (www.kvartha.com 30.09.2014) ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള യുദ്ധത്തില്‍ പങ്കാളിയാകാന്‍ ഇന്ത്യന്‍ സൈന്യത്തെ അയക്കരുതെന്ന് സിപിഐഎം ആവശ്യപ്പെട്ടു. Narendra Modi, India, Communist Party of India (Marxist), Islamic State of Iraq and Syria, Barack Obama
ന്യൂഡല്‍ഹി: (www.kvartha.com 30.09.2014) ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള യുദ്ധത്തില്‍ പങ്കാളിയാകാന്‍ ഇന്ത്യന്‍ സൈന്യത്തെ അയക്കരുതെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

ഏത് സാഹചര്യത്തിലായാലും ഇന്ത്യന്‍ സര്‍ക്കാര്‍ യുഎസിന്റെ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് ഇരയാകരുത്. ഇതിന് മുന്‍പൊരിക്കലും യുഎസ് മുന്നോട്ടുവെച്ച ഇത്തരം സംരംഭങ്ങളില്‍ ഇന്ത്യ പങ്കാളികളായിരുന്നില്ല. സമ്മര്‍ദ്ദം എത്ര ശക്തമാണെങ്കിലും അതില്‍ വീഴരുതെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ന്യൂയോര്‍ക്ക് സന്ദര്‍ശനം യുഎസ് ഇതിനായി മുതലെടുക്കുമെന്ന ആശങ്കയും പാര്‍ട്ടി പങ്കുവെച്ചു.

യുഎന്നിന്റെ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം സൈനീക നീക്കങ്ങള്‍ക്ക് യാതൊരു ന്യായീകരണവുമില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Narendra Modi, India, Communist Party of India (Marxist), Islamic State of Iraq and Syria, Barack ObamaSUMMARY: New Delhi: The CPI(M) on Tuesday asked the government not to succumb to American "pressures" to send troops to join the US-led coalition to fight the Islamic State of Iraq and Syria (ISIS).

Keywords: Narendra Modi, India, Communist Party of India (Marxist), Islamic State of Iraq and Syria, Barack Obama

Post a Comment