Follow KVARTHA on Google news Follow Us!
ad

ഭഗത് സിംഗിന്റെ സഹോദരി അന്തരിച്ചു

ചണ്ഡീഗഡ്: (www.kvartha.com 29.09.2014) വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ഭഗത് സിംഗിന്റെ ഇളയ സഹോദരി അന്തരിച്ചു. പര്‍കാ Parkash Kaur, Bhagat singh, Canada, Freedom fighter, India
ചണ്ഡീഗഡ്: (www.kvartha.com 29.09.2014) വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ഭഗത് സിംഗിന്റെ ഇളയ സഹോദരി അന്തരിച്ചു. പര്‍കാശ് കൗര്‍ (96) ആണ് കാനഡയില്‍ മരിച്ചത്. ധീര ദേശാഭിമാനിയായ ഭഗത് സിംഗിന്റെ സഹോദരരില്‍ പര്‍കാശ് കൗര്‍ മാത്രമാണ് അവശേഷിച്ചിരുന്നത്.

കാനഡയിലെ ടൊറന്റോയിലായിരുന്നു പര്‍കാശ് കൗര്‍ താമസിച്ചിരുന്നത്. കൗറിന്റെ മരുമകന്‍ ഹര്‍ഭജന്‍ സിംഗ് ദത്താണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. പഞ്ചാബിലെ ഹോഷിയാര്‍പൂരിലാണിയാള്‍ താമസിക്കുന്നത്.

 Parkash Kaur, Bhagat singh, Canada, Freedom fighter, Indiaഞായറാഴ്ചയായിരുന്നു കൗറിന്റെ വിയോഗം. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ധീര ദേശാഭിമാനികളില്‍ പ്രധാനിയാണ് 24മ് വയസില്‍ തൂക്കിലേറ്റിയ ഭഗത് സിംഗ്. യുവാക്കള്‍ക്ക് ഇന്നും പ്രചോദനമായ വ്യക്തിത്വത്തിനുടമയായ ഭഗത് സിംഗിന്റെ 107മ് പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു (സെപ്റ്റംബര്‍ 27).

1928ല്‍ ലാഹോറില്‍ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലാണ് ഭഗത് സിംഗിന് വധശിക്ഷ വിധിച്ചത്. 1931 മാര്‍ച്ച് 24നാണ് ഭഗത് സിംഗിനെ തൂക്കിലേറ്റിയത്.

SUMMARY: Chandigarh: Parkash Kaur, the younger sister of revolutionary and freedom fighter Bhagat Singh, has died in Canada, a family member said here Monday.

Keywords: Parkash Kaur, Bhagat singh, Canada, Freedom fighter, India


Post a Comment