Follow KVARTHA on Google news Follow Us!
ad

ചെനാബ് നദിയില്‍ ഒഴുക്കില്‌പെട്ട ഇന്ത്യന്‍ സൈനീകന്‍ പാക് സൈന്യത്തിന്റെ പിടിയില്‍

ജമ്മു: (www.kvartha.com 06.08.2014) ജമ്മു കശ്മീരിലെ ചെനാബ് നദിയിലെ ഒഴുക്കില്‌പെട്ട ഇന്ത്യന്‍ സൈനീകന്‍ പാക് സൈന്യത്തിന്റെ പിടിയിലായി. BSF, Chenab, Pakistan, Rangers, Boat capsize, Satyasheel Yadav
ജമ്മു: (www.kvartha.com 06.08.2014) ജമ്മു കശ്മീരിലെ ചെനാബ് നദിയിലെ ഒഴുക്കില്‌പെട്ട ഇന്ത്യന്‍ സൈനീകന്‍ പാക് സൈന്യത്തിന്റെ പിടിയിലായി. ബി.എസ്.എഫ് ഭടനാണ് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ പിടിയിലായത്. സൈനീകനെ പിടികൂടിയതായി പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് സ്ഥിരീകരിച്ചു.
സൈനീകനെ വിട്ടുകിട്ടാനായി ബി.എസ്.എഫ് ഫ്‌ലാഗ് മീറ്റിംഗിന് വിളിച്ചിട്ടുണ്ട്. വിട്ടയക്കുന്നതിന് മുന്‍പ് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് സൈനീകനെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.

എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് ഏതാനും മണിക്കൂറിനുള്ളില്‍ നമ്മുടെ സൈനീകനെ വിട്ടുനല്‍കുമെന്ന് പ്രതീക്ഷയുണ്ട് ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഡികെ പഥക് പറഞ്ഞു.

ചെനാബ് നദിയില്‍ ബി.എസ്.എഫ് ഭടന്മാരുടെ സംഘം പട്രോളിംഗ് നടത്തുന്നതിനിടയിലാണ് അപകടമുണ്ടായത്. ബോട്ടിന്റെ എഞ്ചിന്‍ തകരാറിലായതോടെ ബോട്ട് ഒഴുക്കില്‌പെട്ടു. ജീവന്‍ രക്ഷിക്കാനായി 5 ഭടന്മാര്‍ ബോട്ടില്‍ നിന്ന് വെള്ളത്തിലേയ്ക്ക് എടുത്തുചാടി. ഇതിലൊരു സൈനീകനാണ് ഒഴുക്കില്‌പെട്ടത്.

BSF, Chenab, Pakistan, Rangers, Boat capsize, Satyasheel Yadav

SUMMARY: Jammu: A Border Security Force (BSF) soldier swept away by strong currents of the Chenab river in Jammu and Kashmir on Wednesday has been captured by Pakistan Rangers.

Keywords: BSF, Chenab, Pakistan, Rangers, Boat capsize, Satyasheel Yadav

Post a Comment