സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്ത ഭാര്യയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു

പാറ്റ്‌ന(ബീഹാര്‍): (www.kvartha.com 30.08.2014) സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തതിന്റെ പേരില്‍ ഭാര്യയായ അദ്ധ്യാപികയെ ഭര്‍ത്താവ് ഉപേക്ഷിച്ചതായി പരാതി. നസിയ ഖാതൂണ്‍ എന്ന അദ്ധ്യാപികയ്ക്കാണ് ദുര്‍വിധിയുണ്ടായത്. ബെഗുസറൈയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ധ്യാപികയായ നസിയ ഇതുസംബന്ധിച്ച് പരാതിയുമായി എസ്.പിയെ സമീപിച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്ത തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് ഇവര്‍ പരാതിയില്‍ പറഞ്ഞു. താന്‍ ശരീ അത്ത് നിയമത്തിന് എതിരായി പ്രവര്‍ത്തിച്ചുവെന്നാണ് ഭര്‍ത്താവിന്റെ ആരോപണമെന്നും നസിയ പറഞ്ഞു. ഭര്‍ത്താവ് ഉമറിനും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് നസിയ താമസിച്ചിരുന്നത്.
ഏറെ നാളുകളായി ജോലി രാജിവെക്കാനാവശ്യപ്പെട്ട് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും നസിയ പരാതിയില്‍ പറയുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ മര്‍ദ്ദിക്കുമെന്നും അവര്‍ ആരോപിച്ചു.

Muslim, Bihar, Shariat law, Nazia khatoon, Woman forced to leave homeഅതേസമയം ഉമറിനെതിരെ ഇസ്ലാമീക പണ്ഡിതര്‍ രംഗത്തെത്തി. ദേശീയ പതാക ഉയര്‍ത്തുന്നതും ആ ചടങ്ങില്‍ പങ്കെടുക്കുന്നതും അനിസ്ലാമീകമല്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഉമര്‍ സ്വന്തം താല്പര്യത്തിനുവേണ്ടി ശരീ അത്ത് നിയമങ്ങളെ വളച്ചൊടിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

SUMMARY:
A Muslim school teacher in Bihar was forced to leave her house by her husband who felt she had violated the Shariat law by participating in a Independence Day function, police said Saturday.

Keywords: Muslim, Bihar, Shariat law, Nazia khatoon, Woman forced to leave home


Post a Comment

Previous Post Next Post