വൃദ്ധയെ വളര്‍ത്തുനായകള്‍ കടിച്ചു കൊന്ന സംഭവം: ദമ്പതികള്‍ അറസ്റ്റില്‍

ലോസ് ഏഞ്ചല്‍സ്: (www.kvartha.com 30.08.2014) വൃദ്ധയെ വളര്‍ത്തുനായകള്‍ കടിച്ചു കൊന്ന കുറ്റത്തിന് ദമ്പതികള്‍ അറസ്റ്റില്‍. ദക്ഷിണ കാലിഫോര്‍ണിയയിലാണ് സംഭവം. ദമ്പതികളായ അലക്‌സ് ഡൊണാള്‍ഡ് ജാക്‌സണ്‍(31 ), ഭാര്യ എന്നിവരെ കൊലപാതകക്കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ജാക്‌സണും ഭാര്യയ്ക്കുമെതിരെ വേറെയും കേസ് ചുമത്തിയിട്ടുണ്ട്. 24 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്.

അലക്‌സിന്റെ നാലു നായകള്‍ ലോസ് ഏഞ്ചല്‍സില്‍ നിന്നും 65 കിലോമീറ്റര്‍ കിഴക്കുള്ള ലിറ്റില്‍ റോക്കിലെ തെരുവിലൂടെ പ്രഭാതസവാരി നടത്തുകയായിരുന്ന ഡെവിറ്റ് (63)എന്ന സ്ത്രീയുടെ നേര്‍ക്ക് പാഞ്ഞടുക്കുകയും ശരീരം മുഴുവന്‍ കടിച്ച് കീറുകയും ചെയ്തു. 200 ല്‍ അധികം മുറിവുകളേറ്റ ഡെവിറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി  രക്തം വാര്‍ന്നു മരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മൃഗ സംരക്ഷണ വിഭാഗം നായകളെ കസ്റ്റഡിയില്‍ എടുത്തു.

പട്ടികള്‍  അപകടകാരികളാണെന്ന് അറിയാമായിരുന്നിട്ടും അലക്‌സ്  നായകളെ തടഞ്ഞില്ലെന്ന് പ്രാദേശിക കോടതി വിലയിരുത്തി. മാത്രമല്ല ഒമ്പതു മാസത്തിനിടയില്‍ ഇതേപട്ടികള്‍ അതുവഴി കടന്നുപോയ ഒമ്പതു പേരെ ആക്രമിച്ചതായും കോടതി കണ്ടെത്തിയിട്ടുണ്ട്.   രണ്ടു തവണ ആക്രമണം നടക്കുമ്പോള്‍  സ്ഥലത്തുണ്ടായിരുന്നിട്ടും അലക്‌സ്  പട്ടികളെ  തടയാനോ നിയന്ത്രിക്കാനോ ശ്രമിച്ചില്ലെന്നും വിചാരണയില്‍ പ്രോസിക്യൂട്ടര്‍ ആരോപിച്ചു.

Dog owner guilty of murder in fatal mauling, Court, hospital, Ambulance

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Dog owner guilty of murder in fatal mauling, Court, hospital, Ambulance, Custody, attack, World.

Post a Comment

Previous Post Next Post