ബലാല്‍സംഗം ഭയന്ന് പുരുഷനായി; വീണ്ടും സ്ത്രീയാകാനൊരുങ്ങുന്ന പെണ്‍കുട്ടിയുടെ കഥ

കൊറിയ: (www.kvartha.com 30.07.2014) ഒരു പെണ്‍കുട്ടിയുടെ അല്‍ഭുത കഥയുമായാണ് കൊറിയന്‍ ടെലിവിഷന്‍ ഷോ ആയ 'ലെറ്റ് മി ഇന്‍' പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. കഷ്ടപ്പാടിന്റേയും ദുരിതത്തിന്റേയും മാറ്റത്തിന്റേയും വിജയത്തിന്റേയും കഥയാണിത്. മല്‍സരാര്‍ത്ഥികളുടെ ഹൃദയഭേദകമായ ഭൂതകാലങ്ങളിലൂടെ യാത്ര നടത്തുന്നതിനൊപ്പം അവര്‍ക്ക് ജീവിതത്തില്‍ രണ്ടാമതൊരവസരം നല്‍കുകയും ചെയ്യുന്ന ഷോയാണ് ലെറ്റ് മി ഇന്‍.

പ്ലാസ്റ്റിക് സര്‍ജറിയിലൂടെയാണ് ഷോ മല്‍സരാര്‍ത്ഥികള്‍ക്ക് രണ്ടാം ജന്മം നല്‍കുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ ബേ സോ യംഗ് എന്ന കൊറിയന്‍ കസ്റ്റമര്‍ സര്‍വീസ് ഓഫീസറുടെ കഥയായിരുന്നു ഷോയിലൂടെ പ്രേക്ഷകരിലെത്തിയത്. 15മ് വയസില്‍ ബലാല്‍സംഗത്തിന്റെ വക്കോളമെത്തിയ ബലാല്‍സംഗ ശ്രമത്തിന് ഇരയായിരുന്നു ബേ സോ യംഗ്. ബലാല്‍സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ആ സംഭവം അവളെ മാനസീകമായി ഏറെ ഭയപ്പെടുത്തി.

ശാപമായി മാറിയ സ്ത്രീത്വം ഉപേക്ഷിച്ച് ഒരു പുരുഷനാകാനായിരുന്നു പിന്നീട് അവളുടെ തീരുമാനം. മാനസീക സമ്മര്‍ദ്ദം അവളെ പുരുഷനാകുന്നതില്‍ ഏറെ സഹായിച്ചു. അവളുടെ മസിലുകള്‍ കൂടുതല്‍ ബലിഷ്ഠമായി. ശബ്ദം പോലും മാറി. സ്ത്രീ ശബ്ദം എങ്ങോ പോയി ഒളിച്ചു. ശരിക്കും പുരുഷ ശബ്ദം.
Korea, Girl, Woman, Rape attempt,
ഇടയ്‌ക്കെപ്പോഴോ ബേ സോ യംഗിന് ഒരു വീണ്ടുവിചാരം. തന്റെ പ്രശ്‌നങ്ങള്‍ തികച്ചും മാനസീകമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. വീണ്ടും സ്ത്രീയാകാനായിരുന്നു അപ്പോള്‍ യംഗ് ആഗ്രഹിച്ചത്.

യംഗിന്റെ ഈ ആഗ്രഹമാണ് ലെറ്റ് മി ഇന്‍ പൂര്‍ത്തിയാക്കാനൊരുങ്ങുന്നത്. ഇതിനായി യംഗിന്റെ ശരീര ഭാഗങ്ങളില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്തു. സൈഗോമ റിഡക്ഷന്‍, സ്‌ക്വയര്‍ ജോ റിഡക്ഷന്‍, ബാര്‍ബി ലൈന്‍ നോസ് സര്‍ജറി എന്നിങ്ങനെയുള്ള ശസ്ത്രക്രിയകളിലൂടെ യംഗ് ശരിക്കും യംഗായി. ഒരു അപ്‌സര സുന്ദരി. മുന്‍പിലെത്തിയത് യംഗാണെന്ന് അവരുടെ മാതാപിതാക്കള്‍ക്ക് പോലും വിശ്വസിക്കാനായില്ലെന്നാണ് ഷോ അവകാശപ്പെടുന്നത്.

SUMMARY: A Korean TV show ‘Let Me In’ has come up with an amazing story of trial, tribulation, transformation and success.

Keywords: Korea, Girl, Woman, Rape attempt,

Post a Comment

Previous Post Next Post