Follow KVARTHA on Google news Follow Us!
ad

സാനിയ ഇന്ത്യയുടെ അഭിമാനം; ടി.ആര്‍.എസ് വര്‍ഗീയ കാര്‍ഡിറക്കുന്നു: ബിജെപി

ഹൈദരാബാദ്: (www.kvartha.com 24.07.2014) തെലുങ്കാന അംബാഡര്‍ പദവിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്ക് സാനിയ മിര്‍സയുടെ മറുപടി.Telangana, Sania Mirza, K. Chandrashekar Rao, Pakistan, Bharatiya Janata Party, K. Laxman
ന്യൂഡല്‍ഹി: (www.kvartha.com 24.07.2014) സാനിയ പാക്കിസ്ഥാന്റെ മരുമകളാണെന്ന വിവാദ പരാമര്‍ശത്തോട് വ്യക്തമായി പ്രതികരിക്കാതെ കേന്ദ്ര നേതൃത്വം. സാനിയ മിര്‍സ ഇന്ത്യയുടെ അഭിമാനമാണെന്ന് പറഞ്ഞ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി പ്രകാശ് ജവാദ്കര്‍ ലക്ഷ്മണിനെ വിമര്‍ശിക്കാതെ പറഞ്ഞൊതുക്കി. തെലുങ്കാന നിയമസഭ പാര്‍ട്ടി നേതാവായ കെ ലക്ഷ്മണിന്റെ പ്രസ്താവനയെ എതിര്‍ത്ത് പറയാന്‍ ബിജെപിയില്‍ നിന്ന് ഇതുവരെ ആരും മുന്നോട്ട് വന്നിട്ടില്ല.

അതേസമയം തെലങ്കാന രാഷ്ട്ര സമിതി നയിക്കുന്ന തെലങ്കാന സര്‍ക്കാര്‍ വര്‍ഗീയ കാര്‍ഡിറക്കി കളിക്കുകയാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവൂ പറഞ്ഞു. പല കാര്യങ്ങളിലും വ്യക്തമായ നിലപാടില്ലാത്തവരാണ് ടി.ആര്‍.എസ്. സാനിയയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്.
Telangana, Sania Mirza, K. Chandrashekar Rao, Pakistan, Bharatiya Janata Party, K. Laxman
ജവാദ്കറിന്റെ നിലപാടും തെലങ്കാന ബിജെപി നേതാവ് കെ ലക്ഷമണിന്റെ പ്രസ്താവനയും തമ്മില്‍ വിത്യാസമില്ലെന്നാണ് റാവുവിന്റെ കണ്ടെത്തല്‍. സാനിയ ഇന്ത്യയുടെ അഭിമാനമല്ലെന്ന് ആരും പറഞ്ഞിട്ടില്ല. എന്നാല്‍ താഴേക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്ന് രാജ്യത്തിന്റെ അഭിമാനമായി മാറിയ നിരവധിപേരുണ്ട്. ഇവിടുത്തെ വിഷയം തെലങ്കാന സര്‍ക്കാരിന്റെ ഇരട്ടമുഖമാണ്. 1986ല്‍ തെലങ്കാനയ്ക്ക് പുറത്ത് ജനിച്ചവര്‍ നൂറുശതമാനം ഹൈദ്രാബാദികളാണ്. എന്നാല്‍ ഇതേനിയമ ആനുകൂല്യം മറ്റ് ചിലര്‍ക്ക് നല്‍കുന്നില്ല. അവരുടെ പിതാമഹന്മാര്‍ തെലങ്കാനയില്‍ ജനിച്ചില്ലെന്നും 1956 നവംബര്‍ 1ന് ആന്ധ്ര സംസ്ഥാനം രൂപീകൃതമാകുന്ന സമയത്ത് സംസ്ഥാനത്ത് താമസിച്ചിട്ടില്ലെന്നുമുള്ള ന്യായീകരണമാണ് സര്‍ക്കാര്‍ അപ്പോള്‍ നിരത്തുന്നത്. ഈ നിലപാടുകളെയാണ് ബിജെപി എതിര്‍ത്തത് റാവു കൂട്ടിച്ചേര്‍ത്തു.

SUMMARY: Information and Broadcasting Minister Prakash Javadekar’s statement that Sania Mirza is India's pride may have given the impression that the central party leadership has distanced itself from K Laxman’s objections to the tennis star being appointed brand ambassador of the newly created state of Telangana. But the fact remains that the organisational structure of the BJP, state and central, is not disowning the sentiments expressed by its Telangana legislature party leader.


Keywords: Telangana, Sania Mirza, K. Chandrashekar Rao, Pakistan, Bharatiya Janata Party, K. Laxman

Post a Comment