Follow KVARTHA on Google news Follow Us!
ad

ബലാല്‍സംഗം: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ മുംബൈ മോഡല്‍

മുംബൈ: (www.kvartha.com 24.07.2014) മുംബൈയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സുനില്‍ പരസ്‌ക്കറിനെതിരെ ബലാല്‍സംഗക്കേസ്. Rape, Model, Sunil Paraskar, IPS officer, DIG, Mumbai, Maharashtra
മുംബൈ: (www.kvartha.com 24.07.2014) മുംബൈയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സുനില്‍ പരസ്‌ക്കറിനെതിരെ ബലാല്‍സംഗക്കേസ്. മുംബൈ മോഡലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കഴിഞ്ഞ വര്‍ഷം അഡീഷണല്‍ കമ്മീഷണര്‍ ആയിരിക്കുമ്പോഴാണ് ബലാല്‍സംഗം നടന്നതെന്ന് മോഡല്‍ ആരോപിക്കുന്നു. നിലവില്‍ ഡിഐജിയായി ചുമതല നിര്‍വഹിക്കുന്നയാളാണ് സുനില്‍ പരസ്‌ക്കര്‍.

മല്‍ വനി പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി പരാതി നല്‍കിയത്. പരസ്‌ക്കര്‍ നിരവധി തവണ തന്നെ ബലാല്‍സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. ഒരിക്കല്‍ ഹോട്ടലില്‍ വെച്ച് ബലാല്‍സംഗം ചെയ്തതായും മോഡല്‍ ആരോപിച്ചു.

Rape, Model, Sunil Paraskar, IPS officer, DIG, Mumbai, Maharashtraസംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയ ഉത്തരവിട്ടു. അതേസമയം കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത് മുതിര്‍ന്ന ഉദ്യോഗസ്ഥനായതിനാല്‍ വളരെ ശ്രദ്ധാപൂര്‍വ്വമാണ് പോലീസിന്റെ ഓരോ ചുവടുവെപ്പും. യുവതി പരാതി നല്‍കിയ പോലീസ് സ്റ്റേഷന്‍ പരിധിയുടെ ഇന്‍ ചാര്‍ജ്ജ് പരസ്‌ക്കറാണെന്നത് ശ്രദ്ധേയമാണ്.

SUMMARY
: Mumbai: A senior IPS officer in Mumbai has been booked for rape on the complaint of a model. The officer, Sunil Paraskar, has been accused of assaulting the woman when he was Additional Commissioner of Police last year.

Keywords: Rape, Model, Sunil Paraskar, IPS officer, DIG, Mumbai, Maharashtra

Post a Comment