Follow KVARTHA on Google news Follow Us!
ad

അദാനി ഗ്രൂപ്പിനെതിരെ പ്രതിഷേധിക്കാന്‍ ഓസ്‌ട്രേലിയന്‍ മോഡല്‍ പൂര്‍ണ വിവസ്ത്രനായി

കല്‍ക്കരി ഖനനത്തിനെതിരെ പ്രതികരിക്കാന്‍ മോഡല്‍ പൂര്‍ണ വിവസ്ത്രനായി.. Australia, Adani Group, Selfie, Model, Instagram,
സിഡ്‌നി(ഓസ്‌ട്രേലിയ): (www.kvartha.com 30.07.2014) കല്‍ക്കരി ഖനനത്തിനെതിരെ പ്രതികരിക്കാന്‍ മോഡല്‍ പൂര്‍ണ വിവസ്ത്രനായി. 'സ്റ്റോപ്പ് കോള്‍ മൈനിംഗ്' (stop coal mining) എന്ന് വിവസ്ത്രയിലെഴുതിയ സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തുകൊണ്ടായിരുന്നു മോഡലായ റോബില്‍ ലൗലിയുടെ പ്രതിഷേധം. ക്യൂന്‍സ്ലാന്‍ഡിലെ ഗൗതം അദാനിയുടെ ഖനന പ്രൊജക്ടിനെതിരെയായിരുന്നു മോഡല്‍ പ്രതിഷേധിച്ചത്.

ഏറെ കാലമായി ഖനനത്തിന് അനുവാദം കാത്തുകിടക്കുകയായിരുന്നു അദാനി മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം. എന്നാല്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അദാനി ലിമിറ്റഡിന് ഖനനാനുമതി നല്‍കി. ഇതിനെതിരെ പ്രതിഷേധിക്കാനാണ് മോഡല്‍ തന്റെ വിവസ്ത്ര മേനി പ്രയോജനപ്പെടുത്തിയത്.

Australia, Adani Group, Selfie, Model, Instagram,
ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളില്‍ ഒന്നാണ് അദാനി ഗ്രൂപ്പ്. ഇന്ത്യയില്‍ മോശം സേവനത്തിന് അദാനി ഗ്രൂപ്പിന് പിഴ ഏര്‍പ്പെടുത്തിയിട്ടും ഓസ്‌ട്രേലിയയില്‍ ഖനനാനുമതി ലഭിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് മോഡല്‍ ആവശ്യപ്പെട്ടു.

SUMMARY:
Protesting against the Australian government's clearance to the long-pending huge coal mining project by Gautam Adani in Queensland, which could, according to reports, become the largest such venture in Australia, an Australian model posted a selfie on the social media, calling for a ban on coal mining.

Keywords: Australia, Adani Group, Selfie, Model, Instagram,