Follow KVARTHA on Google news Follow Us!
ad

ലയണല്‍ മെസി ബാഴ്‌സലോണ വിടുന്നതായി റിപോര്‍ട്ട്

അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ബാഴ്‌സലോണ വിടുന്നതായുള്ള അഭ്യൂഹം Argentina, Football Player, England, Website, News, Report, World,
മാഡ്രിഡ്: (www.kvartha.com 24.07.2014) അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ബാഴ്‌സലോണ വിടുന്നതായുള്ള അഭ്യൂഹം ശക്തമായി.

ഇംഗ്ലീഷ് ടീം അഴ്‌സണലിനൊപ്പം ചേരാന്‍  ആഗ്രഹിക്കുന്ന മെസി ഇതിനുവേണ്ടി പഴയ അഴ്‌സണല്‍ മിഡ്ഫീല്‍ഡറും സഹകളിക്കാരനുമായ സെസ്ഫ്ര ബ്രഗസിന്റെ സഹായം തേടിയതായാണ് റിപോര്‍ട്ട്.

പ്രമുഖ സ്പാനിഷ് വെബ് സെറ്റാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. അതേസമയം  വെബ്‌സൈറ്റ് വാര്‍ത്ത പുറത്ത് വിട്ട് നാല് ദിവസമായിട്ടും മെസിയോ ബാഴ്‌സലോണയോ ഇതേവരെ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

2015 മെയ് മാസത്തോടെ ബാഴ്‌സലോണയുമായുളള മെസിയുടെ കരാര്‍ അവസാനിക്കുകയാണ്. ഫൂട്‌ബോള്‍ മത്സരത്തിന്റെ വിജയത്തിനായി മെസിയെ ബാഴ്‌സലോണ പരമാവധി ആശ്രയിക്കുന്നത് മെസിക്ക് മേല്‍ സമ്മര്‍ദ്ദം ഉയരുന്നതാണ് അദ്ദേഹത്തെ ബാഴ്‌സലോണ വിടാന്‍ പ്രേരിപ്പിക്കുന്നതെന്നും സൈറ്റ് റിപോര്‍ട്ട് ചെയ്യുന്നു.

Lionel Messi considered a move to Arsenal, Argentina, Football Player, England,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
അധ്യാപകന്റെ കാറിന്റെ ഗ്ലാസ് തകര്‍ത്തു; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Keywords: Lionel Messi considered a move to Arsenal, Argentina, Football Player, England, Website, News, Report, World.

Post a Comment