Follow KVARTHA on Google news Follow Us!
ad

കാണാതായ വിമാനം തകര്‍ന്നു: അള്‍ജീരിയ

അള്‍ജിയേഴ്‌സ്: (www.kvartha.com 24.07.2014) വിമാനദുരന്തങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ലോകത്തെ ഞെട്ടിക്കുകയാണ്.Air Algerie, Ouagadougou, Burkina Faso, Algeria, Algiers
അള്‍ജിയേഴ്‌സ്: (www.kvartha.com 24.07.2014) വിമാനദുരന്തങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ലോകത്തെ ഞെട്ടിക്കുകയാണ്. പറന്നുയര്‍ന്ന് 50 മിനിട്ടിനുള്ളില്‍ കാണാതായ അള്‍ജീരിയന്‍ വിമാനം തകര്‍ന്നതായി അള്‍ജീരിയ സ്ഥിരീകരിച്ചു. 110 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാന ദുരന്തത്തിന് ഹേതുവായത് എന്താണെന്ന് അധികൃതര്‍ വിശദീകരിച്ചിട്ടില്ല.

എന്നാല്‍ വിമാനം കടന്നുപോകുന്ന വ്യോമമേഖലയില്‍ കൊടുങ്കാറ്റുണ്ടായതിനാല്‍ വിമാനം ഗതിമാറ്റി വിടുകയായിരുന്നുവെന്ന് അള്‍ജീരിയന്‍ ഗതാഗത മന്ത്രി ജീര്‍ ബെര്‍തിന്‍ ഔഡ്രാഗോ അറിയിച്ചിട്ടുണ്ട്.

പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോഫാസയുടെ തലസ്ഥാനമായ ഉഗാഡുഗുവില്‍ നിന്ന് അള്‍ജീരിയയിലേക്ക് പുറപ്പെട്ട എ.എച്ച് 5017 എന്ന വിമാനമാണ് പറന്നുയര്‍ന്ന് 50 മിനിട്ടിന് ശേഷം റഡാറില്‍ നിന്നും അപ്രത്യക്ഷമായത്.

Air Algerie, Ouagadougou, Burkina Faso, Algeria, Algiersപ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.55 മണിയോടു കൂടിയാണ് വിമാനത്തിന് എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം അവസാനിച്ചത്. അവസാനമായി ബന്ധപ്പെടുമ്പോള്‍ വിമാനം ആഫ്രിക്കന്‍ വ്യോമമേഖലയിലൂടെയാണ് പറന്നിരുന്നത്.

SUMMARY: Algiers: An Air Algerie flight crashed on Thursday en route from Ouagadougou in Burkina Faso to Algiers with 110 passengers on board, an Algerian aviation official said.

Keywords: Air Algerie, Ouagadougou, Burkina Faso, Algeria, Algiers

Post a Comment