Follow KVARTHA on Google news Follow Us!
ad
Posts

മഅ്ദനിയുടെ ഫെയ്‌സ്ബുക്ക് പേജിന് 5 ദിവസം കൊണ്ട് 20,000 ലൈക്കുകള്‍

സുപ്രീം കോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ച് പുറത്തിറങ്ങിയ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഔദ്യോഗിക Abdul-Nasar-Madani, Facebook, Supreme Court of India, Israel, Facebook page, Social Media,
ബംഗ്‌ളൂരു: (www.kvartha.com 25.07.2014) സുപ്രീം കോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ച് പുറത്തിറങ്ങിയ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിന് അഞ്ച് ദിവസം കൊണ്ട് 20,000 ലേറെ ലൈക്കുകള്‍ ലഭിച്ചു.

ജൂലൈ 20നാണ് മഅ്ദനി ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ താനും പങ്കാളിയാകുന്നു എന്ന് പറഞ്ഞാണ് മഅ്ദനി പേജ് ആരംഭിച്ചിരിക്കുന്നത്. നീതി നിഷേധത്തിന്റെ നീണ്ട ദിനരാത്രങ്ങള്‍ക് ശേഷം ആശ്വാസത്തിന്റെയും നീതിയുടെയും നേരിയ കിരണം ഉദിച്ചതിന്റെ സ്വാതന്ത്ര്യമാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം പേജിലൂടെ വ്യക്തമാക്കുന്നു.

ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം പിടഞ്ഞു വീഴുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മഅ്ദനിയുടെ പോസ്റ്റില്‍ അഭ്യര്‍ത്ഥിക്കുന്നു. ലൈലതു ഖദറിനെ പ്രതീക്ഷിച്ച് പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്ന മഅ്ദനി കുറച്ച് ദിവസമെങ്കിലും ഭാര്യക്കും മക്കള്‍ക്കും ഒപ്പം നോമ്പുതുറക്കാന്‍ ലഭിച്ച സന്തോഷവും പങ്കുവെക്കുന്നു.

Abdul-Nasar-Madani, Facebook, Supreme Court of India, Israel, Facebook page, Social Media,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
പി. കരുണാകരന്‍ എംപിയുടെ പിഎ പി.ബി. മനോജന്‍ ഹൃദയാഘാതം മൂലം മരിച്ചു

Keywords: Abdul-Nasar-Madani, Facebook, Supreme Court of India, Israel, Facebook page, Social Media, Abdul Nasir Maudani created Facebook page.

Post a Comment